
News Now
കൊല്ക്കത്ത: രാഹുല് ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്നും പശ്ചിമ ബംഗാളില് പര്യടനം തുടരും. ബസിലും പദയാത്രയുമായിട്ടാകും രാഹുലിന്റെ പര്യടനം. സുജാപൂരില് നിന്നാണ് യാത്ര ആരംഭിക്കുന്നത്.
ബംഗാളില് കോണ്ഗ്രസ്-തൃണമൂല് കോണ്ഗ്രസ് പോര് രൂക്ഷമാകുന്നതിനിടെയാണ് രാഹുലിന്റെ പര്യടനം. സിപിഎം നേതാക്കള് ഇന്ന് യാത്രയില് പങ്കെടുത്തേക്കും. രാഹുല് ഗാന്ധി മൂര്ഷിദാബാദില് അടക്കം പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നുണ്ട്.
WHAT TO READ NEXT

കേന്ദ്ര ബജറ്റ് ഇന്ന്; ജനപ്രിയ പ്രഖ്യാപനങ്ങള്ക്ക് സാധ്യത
സ്വാതന്ത്ര്യവും ജനാധിപത്യവും ഉയര്ത്തിപ്പിടിക്കാന് ബംഗാളില് ഇടതുപക്ഷവും കോണ്ഗ്രസും ഒരുമിച്ച് പോരാടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം വ്യക്തമാക്കിയിരുന്നു. ബംഗാളില് ഇന്ത്യ മുന്നണിയുടെ സീറ്റ് വിഭജനം തകര്ത്തത് കോണ്ഗ്രസ് ആണെന്ന് മമത കുറ്റപ്പെടുത്തുന്നു.
ഇന്നലെ ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുലിന്റെ കാറിന് നേര്ക്ക് ബംഗാള്-ബിഹാര് അതിര്ത്തിയില് വെച്ച് കല്ലേറുണ്ടായിരുന്നു. തുറന്ന കാറിനു നേരെയായിരുന്നു ആക്രമണം. രാഹുലിന് സുരക്ഷ ഒരുക്കുന്നതില് ബംഗാള് സര്ക്കാരിന് വീഴ്ചയുണ്ടായതായും കോണ്ഗ്രസ് ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates







