
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മണിപ്പൂരില്‍ തുടക്കം; ഖാര്‍ഗെ ഫ്ലാഗ് ഓഫ് ചെയ്തു
കോങ്‌ജോം യുദ്ധസ്മാരകത്തിലെത്തി പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് രാഹുല്‍ ഗാന്ധി തൗബാലിലെ വേദിയിലെത്തിയത്

ഇംഫാല്‍: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മണിപ്പൂരില്‍ തുടക്കമായി. മണിപ്പൂരിലെ തൗബാലില്‍ നിന്നാണ് യാത്ര തുടങ്ങിയത്. പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. കോങ്‌ജോം യുദ്ധസ്മാരകത്തിലെത്തി പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് രാഹുല്‍ ഗാന്ധി തൗബാലിലെ വേദിയിലെത്തിയത്.
ബിഎസ്പിയില്‍ നിന്നും പുറത്താക്കിയ എംപി ഡാനിഷ് അലി ഭാരത് ജോഡോ ന്യായ് യാത്ര വേദിയിലെത്തിയിരുന്നു. കേരളത്തില്‍ നിന്നുള്‍പ്പെടെ രാജ്യത്തെ വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കള്‍ ഫ്ലാഗ് ഓഫ് ചടങ്ങില്‍ സന്നിഹിതരായിരുന്നു. അക്രമസംഭവങ്ങള്‍ അരങ്ങേറിയ മണിപ്പൂരില്‍ നിന്നുതന്നെ യാത്ര തുടങ്ങാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു.
ഇംഫാലില്‍ നിന്നും യാത്ര ആരംഭിക്കാനാണ് നേരത്തെ പദ്ധതിയിട്ടത്. എന്നാല്‍ വേദിക്ക് മണിപ്പൂര്‍ സര്‍ക്കാര്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് ഉദ്ഘാടനം തൗബാലിലേക്ക് മാറ്റിയത്. 67 ദിവസം നീണ്ടു നില്‍ക്കുന്ന യാത്ര, 110 ജില്ലകളിലൂടെ, 6700കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും. മണിപ്പൂരില്‍ നിന്നു തുടങ്ങിന്ന യാത്ര വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ സഞ്ചരിച്ച് മുംബൈയില്‍ സമാപിക്കും.
രാവിലെ 11 ന് യാത്ര ആരംഭിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. മൂടൽമഞ്ഞ് കാരണം ഡൽഹി വിമാനത്താവളത്തിൽ നിന്ന് വിമാനം പുറപ്പെടാൻ വൈകിയതിനാൽ ഫ്ലാഗ് ഓഫും വൈകുകയായിരുന്നു.സിപിഐ, സിപിഎം, ജെഡി(യു), എഎപി, തൃണമൂൽ, ആർഎസ്പി, ഫോർവേഡ് ബ്ലോക്ക്, ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം), എൻസിപി തുടങ്ങിയ ‘ഇന്ത്യ’ മുന്നണിയിലെ പാർട്ടികളുടെ നേതാക്കളും ഫ്ലാഗ് ഓഫ് ചടങ്ങിനെത്തിയിരുന്നു.
#WATCH | Congress chief Mallikarjun Kharge and party MP Rahul Gandhi flag off 'Bharat Jodo Nyaya Yatra' from Manipur's Thoubal
â ANI (@ANI) January 14, 2024
The yatra will cover over 6,700 kilometres over 67 days, going through 110 districts. pic.twitter.com/1sMs0gdvZq
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഫോട്ടോയ്ക്ക് വേണ്ടി പിന്നാലെ കൂടി ആരാധിക; ഗൗനിക്കാതെ ദുല്‍ഖര്‍; ഒന്ന് പോസ് ചെയ്താല്‍ എന്ത് നഷ്ടപ്പെടാനാണെന്ന് വിമർശനം, മറുപടി

ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, സഞ്ജു തുടരും...

ലൈംഗിക പീഡന പരാതിയുമായി 11 വിദ്യാർത്ഥിനികൾ; കോൺഗ്രസ് എംപിയായ പ്രൊഫസറെ ജെഎൻയുവിൽ നിന്നും പുറത്താക്കി

'മാഫിയയുടെ ലോകത്തായിരുന്നു...'; അനസ്തേഷ്യയുടെ മയക്കത്തില്‍ ലക്ഷ്മി മേനോന്; ആശുപത്രിയില്‍ നിന്നും വിഡിയോ



