
തമിഴ്നാട്ടില്‍ കനത്ത മഴ; 11 ജില്ലകളില്‍ സ്കൂളുകള്‍ക്ക് അവധി; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട്
ഇന്ന് പുലര്‍ച്ചെയോടെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ കനത്തത്.

ചെന്നൈ: കനത്ത മഴയെ തുടര്‍ന്ന് തമിഴ്നാട്ടിലെ പതിനൊന്ന് ജില്ലകളിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ചെന്നൈയിലും സമീപജില്ലകളായ വില്ലുപുരം, തഞ്ചാവൂര്‍, മയിലാടുതുറൈ, പുതുക്കോട്ടൈ, കടലൂര്‍, ഡിണ്ടിഗല്‍, രാമനാഥപുരം, തിരുവാരൂര്‍, റാണിപ്പേട്ട്, തിരുവള്ളൂര്‍ ജില്ലകളിലെ സ്കൂളുകള്‍ക്കാണ് അവധി. ഇന്ന് പുലര്‍ച്ചെയോടെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ കനത്തത്. തുടര്‍ന്ന് അധികൃതര്‍ അവധി പ്രഖ്യാപിക്കുകയായിരുന്നു.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് മഴ കനക്കാനുള്ള കാരണം. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പേട്ട്, കാഞ്ചീപുരം, വില്ലുപുരം, കള്ളികുറിച്ചി, തിരുവാരൂര്‍, തഞ്ചാവൂര്‍ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
തമിഴ്നാടിനെ കുടാതെ പുതുച്ചേരി, കേരളം, മാഹി എന്നിവടങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍ നാല് ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.നാളെയും വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരും
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ചോറുമുതൽ കേക്ക് വരെ; ഓരോ വിഭവത്തിനും ഓരോ സ്പൂൺ! അറിയാം വിവിധതരം സെർവിങ് സ്പൂണുകൾ
'ഈ എംഎല്‍എമാരെല്ലാം അനധികൃതരാണെന്നാണോ? ഈ നിയമസഭയുടെ സാധുതയെന്താണ്?'

'പിണറായിയെയും റിയാസിനെയും വീണയെയും ഇഡി വേട്ടയ്ക്ക് വിട്ടു നല്‍കില്ല; നിയമപരമായും രാഷ്ട്രീയമായും നേരിടും'

'ഭാര്യയുടെ മരണം പോലും റീലാക്കി, ഇനിയെങ്കിലും ഒന്ന് നിര്‍ത്തിക്കൂടെ'; മറുപടിയുമായി ലേഖ അംബുജാക്ഷന്റെ ഭര്‍ത്താവ്



