പെണ്‍കുട്ടി ഗര്‍ഭിണിയായതിന് പിന്നാലെയാണ് മകളെ പീഡിപ്പിക്കുന്ന വിവരം അറിഞ്ഞതെന്നും അമ്മ പറയുന്നു

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:49 am IST

News Now

ജയ്പൂര്‍: മകളെ ബലാത്സംഗം ചെയ്ത ശേഷം പിതാവ് കൊലപ്പെടുത്തി. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. വ്യാഴാഴ്ച കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് വിവരം പുറത്തറിയുന്നത്.

മകളെ പിതാവ് പലതവണ ബലാത്സംഗത്തിനിരയാക്കിയതായി അമ്മ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായതിന് പിന്നാലെയാണ് മകളെ പീഡിപ്പിക്കുന്ന വിവരം അറിഞ്ഞതെന്നും അമ്മ പറയുന്നു.

ജയ്പൂരിന് സമീപത്തെ കോട്പുട്‌ലിയിലാണ് പെണ്‍കുട്ടിയെ ദുരുഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.  പൊലീസ് നടത്തിയ പരിശോധനയില്‍ ഗര്‍ഭനിരോധന ഉറകളും മറ്റും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നും പൊലീസ് പരഞ്ഞു. ബുധനാഴ്ചയാണ് കൊലപാതകം നടന്നതെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളുവെന്നും പൊലീസ് പറഞ്ഞു. 

അച്ഛനെതിരെ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരം പൊലീസ് കേസ്് എടുത്തിട്ടുണ്ട്. സംഭവത്തിന് ശേഷം പ്രതി ഒളിവിലാണ്. ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പൊലീസ് പറഞ്ഞു. മകള്‍ ഗര്‍ഭിണിയായപ്പോഴാണ് പീഡിപ്പിച്ച വിവരം അറിഞ്ഞത്. മകളെ ഗര്‍ഭനിരോധന ഗുളികകളും സിറപ്പും കഴിക്കാന്‍ പിതാവ് നിര്‍ബന്ധിച്ചു. എതിര്‍ത്തപ്പോള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും അമ്മ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates