'ബിജെപി ഒരു സീറ്റില്‍ തോറ്റാല്‍ പോലും രാജിവയ്ക്കും'; രാജസ്ഥാനില്‍ മന്ത്രി രാജിക്കത്ത് നല്‍കി

Kirodi Lal Meena
കിരോദി ലാല്‍ മീണx
Last Updated :4 July 2024, 11:25 am IST
Edited by :Shiju

ജയ്പുര്‍: രാജസ്ഥാനിലെ ബിജെപി മന്ത്രിസഭയില്‍നിന്ന് മുതിര്‍ന്ന നേതാവ് കിരോദി ലാല്‍ മീണ രാജി വച്ചു. അദ്ദേഹം മുഖ്യമന്ത്രിക്കു രാജിക്കത്ത് നല്‍കിയതായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്റെ ചുമതലയിലുള്ള ഏഴു സീറ്റുകളില്‍ ഏതെങ്കിലും ഒന്നില്‍ ബിജെപി തോറ്റാല്‍ രാജിവയ്ക്കുമെന്ന് മീണ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സ്വന്തം മണ്ഡലമായ ദൗസയില്‍ ഉള്‍പ്പെടെ ബിജെപി സ്ഥാനാര്‍ഥി തോറ്റു. ഇതിനെത്തുടര്‍ന്നാണ് മീണയുടെ രാജി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പത്തു ദിവസം മുമ്പു തന്നെ മീണ രാജി സമര്‍പ്പിച്ചെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇല്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now