വലിപ്പത്തിലൊന്നും കാര്യമില്ല!, കൂറ്റന്‍ തവളയെ വിഴുങ്ങുന്ന ചേര ( വീഡിയോ)

ഡല്‍ഹിയിലെ അസോള ഭട്ടി വന്യജീവി സങ്കേതത്തില്‍ നിന്നു പകര്‍ത്തിയതാണ് ഈ ദൃശ്യം

തവളയെ വിഴുങ്ങുന്ന ചേര
Last Updated :20 January 2024, 8:42 am IST

തവളയെ വിഴുങ്ങുന്ന ചേരയുടെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഡല്‍ഹിയിലെ അസോള ഭട്ടി വന്യജീവി സങ്കേതത്തില്‍ നിന്നു പകര്‍ത്തിയതാണ് ഈ ദൃശ്യം. ഏറെ ബുദ്ധിമുട്ടി കൂറ്റന്‍ തവളയെ പാമ്പ് വിഴുങ്ങുന്നതാണ് ദൃശ്യങ്ങളുടെ ഉള്ളടക്കം.

ബുള്‍ ഫ്രോഗ് വിഭാഗത്തില്‍പ്പെട്ട തവളയെയാണ് ചേര വിഴുങ്ങിയത്.ഏഷ്യയില്‍ കാണപ്പെടുന്ന നിരുപദ്രവകാരികളായ പാമ്പുകളാണ് ചേരകള്‍.  വിഷമില്ലാത്തയിനം പാമ്പുകളാണിവ. കര്‍ഷകരുടെ മിത്രമെന്നാണ് ഇവ അറിയപ്പെടുന്നത്. വിളകള്‍ നശിപ്പിക്കുന്ന എലികളും തവളകളുമൊക്കെയാണ് ഇവയുടെ പ്രധാന ആഹാരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now