
'സമൂഹത്തില്‍ അറിവിന്റെ ദീപം തെളിയിക്കുന്നവരാണ് ബ്രാഹ്മണര്‍'; വിവാദ പരാമര്‍ശവുമായി ഡല്‍ഹി മുഖ്യമന്ത്രി
ഡല്‍ഹി പിതംപുരയില്‍ ശ്രീ ബ്രാഹ്മിണ്‍ സഭ സംഘടിപ്പിച്ച ഓള് ഇന്ത്യ ബ്രാഹ്മിണ്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു രേഖ.

ന്യൂഡല്‍ഹി: ജാതിപരാമര്‍ശം നടത്തി ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത. സമൂഹത്തില്‍ അറിവിന്റെ ദീപം തെളിക്കുന്നവരാണ് ബ്രാഹ്മണരെന്നും എല്ലാ സര്‍ക്കാരുകളും അവരുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കണമെന്നുമായിരുന്നു പരാമര്‍ശം. ഡല്‍ഹി പിതംപുരയില്‍ ശ്രീ ബ്രാഹ്മിണ്‍ സഭ സംഘടിപ്പിച്ച ഓള് ഇന്ത്യ ബ്രാഹ്മിണ്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു രേഖ.
സമൂഹത്തില്‍ അറിവിന്റെ ദീപം ആരെങ്കിലും തെളിയിക്കുന്നുണ്ടെങ്കില്‍, അത് നമ്മുടെ ബ്രാഹ്മണ സമൂഹമാണ്. അവര്‍ വിശുദ്ധഗ്രന്ഥങ്ങളെ മാത്രമല്ല, ആയുധങ്ങളെയും ആരാധിക്കുന്നു. ആയുധങ്ങളിലൂടെയും വിശുദ്ധഗ്രന്ഥങ്ങളിലൂടെയും മാത്രമേ ഇന്ന് നമുക്ക് രാജ്യത്തെ സംരക്ഷിക്കാനാകൂ എന്നും രേഖാ ഗുപ്ത പറഞ്ഞു.
WHAT TO READ NEXT

ബംഗളൂരുവില്‍ പെരുമഴ; കാറ്റില്‍ മരം വീണ് സ്കൂട്ടര്‍ യാത്രിക മരിച്ചു
ഡല്‍ഹിയിലെ മുന്സര്ക്കാരുകളെയും രേഖ വിമര്‍ശിച്ചു. പൂര്‍ത്തീകരിക്കാന്‍ ഒരുപാട് കാര്യങ്ങള്‍ ബാക്കി കിടക്കുന്നതിനാല്‍, ഡല്‍ഹിയെ എങ്ങനെ കൂടുതല്‍ മെച്ചപ്പെടുത്താം എന്നതിനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നത് തുടരണമെന്ന് രേഖാ ഗുപ്ത അഭ്യര്‍ഥിച്ചു. കഴിഞ്ഞ 27 വര്‍ഷമായി ഡല്‍ഹി മന്ദഗതിയിലാണ് സഞ്ചരിക്കുന്നത്. ഗിയര്‍ മറ്റി പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനുള്ള സമയമായിരിക്കുകയാണ്. കാരണം, ചുറ്റുമുള്ള സംസ്ഥാനങ്ങള്‍ നമ്മെ മറികടന്നുപോയ്ക്കഴിഞ്ഞിരിക്കുന്നു, രേഖാ ഗുപ്ത പറഞ്ഞു.
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Summary
Rekha Gupta controversial remark
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



