യാത്ര വിലക്കിൽ കുടുങ്ങിയവർക്ക് ആശ്വാസം; സൗജന്യമായി ടിക്കറ്റ് തിയതി മാറ്റാമെന്ന് എയർ ഇന്ത്യ

ന്ത്യ-യുഎഇ യാത്രാനിരോധനത്തെ തുടർന്ന് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് യാത്രാ തിയതി സൗജന്യമായി മാറ്റി നൽകുമെന്ന് എയർ ഇന്ത്യ

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:44 am IST
Edited by :migrator

ദുബായ്: ഇന്ത്യ-യുഎഇ യാത്രാനിരോധനത്തെ തുടർന്ന് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് യാത്രാ തിയതി സൗജന്യമായി മാറ്റി നൽകുമെന്ന് എയർ ഇന്ത്യ. യാത്രാ വിലക്കിനെ തുടർന്ന് നിരവധി പ്രവാസികൾ കുടുങ്ങിയിരുന്നു. 

യുഎഇയിൽ ഇന്ത്യക്കാർക്ക് പ്രവേശന വിലക്ക് തുടങ്ങിയ ഏപ്രിൽ 25 മുതൽ നിലവിൽ വിലക്ക് പിൻവലിക്കുന്ന തീയതിയായ ജൂൺ 30 വരെ ടിക്കറ്റ് ബുക്ക് ചെയ്തവർക്കാണ് യാത്രാതീയതി സൗജന്യമായി മാറ്റിനൽകുക. 

യാത്രാടിക്കറ്റ് കൈവശമുണ്ടായിരിക്കണം. ടിക്കറ്റിന്റെ സാധുത അനുസരിച്ച് യാത്രക്കാർക്ക് ഏത് തീയതിയിലേക്ക് വേണമെങ്കിലും മാറ്റാമെന്നും എയർ ഇന്ത്യ വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now