മുഹൂര്‍ത്തത്തിന് തൊട്ടുമുന്‍പ് വധു പൊലീസിനെ വിളിച്ചു; വിവാഹം മുടങ്ങി

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് രാംടെക്കിനടുത്ത റിസോര്‍ട്ടില്‍ വച്ചായിരുന്നു വിവാഹചടങ്ങുകള്‍ നിശ്ചയിച്ചിരുന്നത്

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:46 am IST

നാഗ്പൂര്‍: മുഹൂര്‍ത്തത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് വരനെ ഇഷ്ടമല്ലെന്ന് പൊലീസിനെ വിളിച്ചുപറഞ്ഞ് യുവതി വിവാഹത്തില്‍ നിന്ന് പിന്‍മാറി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. 

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നാഗ്പൂരിലെ രാംടെക്കിനടുത്ത റിസോര്‍ട്ടില്‍ വച്ചായിരുന്നു വിവാഹചടങ്ങുകള്‍ നിശ്ചയിച്ചിരുന്നത്. മുഹൂര്‍ത്തത്തിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ വധു പൊലീസിനെ വിളിക്കുകയായിരുന്നു. മറ്റൊരാളുമായി പ്രണയത്തിനായതിനാല്‍ ഇയാളെ വിവാഹം കഴിക്കാന്‍ താത്പര്യമില്ലെന്ന് യുവതി പൊലീസിനെ അറിയിച്ചു.

ഇതറിഞ്ഞതോടെ വരന്റെ വീട്ടുകാരും യുവതിയുടെ വീട്ടുകാരും തമ്മില്‍ തര്‍ക്കമായി. പൊലീസ് എത്തി ഇരുകൂട്ടരെയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നീട് വരന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറി. വീട്ടുകാര്‍ തനിക്കായി തെരഞ്ഞടുത്തയാളെ വിവാഹം കഴിക്കാനാഗ്രഹിക്കുന്നില്ലെന്ന് പെണ്‍കുട്ടി അമ്മയോട് ഒരാഴ്ച മുന്‍പ് പറഞ്ഞതായി ഒരുദ്യോഗസ്ഥന്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now