അതിരുവിടരുത്!; ആക്രമിക്കാന്‍ കുതിച്ചെത്തി കാണ്ടാമൃഗങ്ങള്‍; സഫാരി വാഹനത്തിലുള്ളവര്‍ക്ക് സംഭവിച്ചത്- വീഡിയോ
ഇപ്പോള്‍ അത്തരത്തിലുള്ള ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്

കാട്ടിലെ കാഴ്ചകള്‍ കാണാന്‍ സഫാരിക്ക് പോകുന്നത് ഇന്ന് ഒരു ട്രെന്‍ഡ് ആയി മാറിയിട്ടുണ്ട്. കാട്ടില്‍ സഫാരിയ്ക്ക് വരുന്നതില്‍ തെറ്റില്ല, എന്നാല്‍ വന്യമൃഗങ്ങള്‍ക്ക് ഒരുവിധത്തിലും ശല്യം ആവരുത് എന്നാണ് വനംവകുപ്പ് ആവര്‍ത്തിച്ച് പറയുന്നത്. പലപ്പോഴും ഈ മുന്നറിയിപ്പുകള്‍ ലംഘിച്ച് അതിസാഹസികതയ്ക്ക് മുതിരുന്നവരില്‍ ചിലരെങ്കിലും അപകടത്തില്‍പ്പെട്ടതിന്റെ നിരവധി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഇപ്പോള്‍ അത്തരത്തിലുള്ള ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. സഫാരിയില്‍ വന്യമൃഗങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന മുന്നറിയിപ്പോടെ സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്.
കാട്ടില്‍ കാണ്ടാമൃഗത്തെ കണ്ട് അരികില്‍ വാഹനം നിര്‍ത്തി ക്യാമറയില്‍ ദൃശ്യം പകര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്ക് സംഭവിച്ചതാണ് വീഡിയോയുടെ ഉള്ളടക്കം. അക്രമാസക്തരായ ഒന്നിലധികം വരുന്ന കാണ്ടാമൃഗങ്ങള്‍, ആക്രമിക്കാന്‍ വാഹനത്തിന് നേരെ കുതിച്ചു. ഇത് കണ്ട് ഭയന്ന് വാഹനം പിന്നോട്ടെടുത്തു.
ഒരു ഘട്ടത്തില്‍ നിയന്ത്രണം വിട്ട് സഞ്ചാരികള്‍ക്കൊപ്പം വാഹനം മറിഞ്ഞു. കാണ്ടാമൃഗങ്ങള്‍ വാഹനത്തിന് അരികിലൂടെ ഓടിപ്പോകുന്നതും കാണാം. ഭാഗ്യം കൊണ്ട് മാത്രം സഞ്ചാരികള്‍ക്ക് ഒന്നും സംഭവിച്ചില്ലെന്നും സുശാന്ത കുറിച്ചു. അപകടത്തില്‍പ്പെട്ട വാഹനത്തിന്റെ പിന്നിലുള്ള വാഹനത്തില്‍ നിന്നാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
This one showcases what all are wrong in our wildlife Safarisâ¦
â Susanta Nanda (@susantananda3) February 25, 2023
Respect the privacy of wild animals. Safety of self comes first.
I am informed that both Rhino & tourists are safe. All will not be that lucky . pic.twitter.com/p1kEAQdyjN
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
രാവിലെ അക്കൗണ്ടില്‍ 3,500 കോടി; വൈകീട്ട് സാധാരണക്കാരന്; 'ഞെട്ടലില്‍' കൊച്ചിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ
എല്‍ഡിസി യോഗ്യത ഇനി പ്ലസ്ടു? ശമ്പള സ്കെയിലും ഉയരും; മാറ്റത്തിനൊരുങ്ങി പിഎസ്സി

ടാന്‍സാനിയ സന്ദര്‍ശനത്തിനിടെ കാല് വഴുതി വീണു; എന്‍കെ പ്രേമചന്ദ്രന് പരിക്ക്; ശസ്ത്രക്രിയക്കായി ഡല്‍ഹിയില്‍ എത്തിക്കും

സഞ്ജു ഫോമിലേക്ക് ഉയരുമോ? ഇന്ത്യ - വിന്‍ഡീസ് രണ്ടാം ടി20 ഇന്ന് റാഞ്ചിയില്‍



