
News Now
നിസ്സാരമെന്ന് തോന്നാം, വൃക്കയിൽ കാൻസർ സാധ്യത വർധിപ്പിക്കുന്ന 10 ദൈനംദിന ശീലങ്ങൾ

Legal Explainer|എന്താണ് സീറോ എഫ്ഐആർ? ആതിരയുടെ പരാതിക്ക് പിന്നാലെ ചർച്ചയായി നിയമവശങ്ങൾ
'മോഹൻലാൽ സാറിന്റെ മൂന്ന് ലുക്കുകൾ വെട്ടിമാറ്റി'; തുറന്നടിച്ച് കോസ്റ്റ്യൂം ഡിസൈനർ, 'രജനി പോലും സൈഡാകുമെന്ന് പേടിച്ചിട്ടാണെ'ന്ന് കമന്റുകൾ

കണ്ണൂരില് അഞ്ചിരട്ടി വിലയ്ക്ക് 3,829 ഏക്കര് വാങ്ങിയതില് ദുരൂഹത, കിഫ്ബി സര്ക്കാരിന് വന് ബാധ്യത; വിദഗ്ധ സമിതി റിപ്പോര്ട്ട്
ചണ്ഡീഗഡ്: പഞ്ചാബില് റോഡില് അപ്രതീക്ഷിതമായി പെട്ടെന്ന് രൂപപ്പെട്ട ഗര്ത്തത്തില് സ്കൂട്ടര് വീണ് രണ്ടു വിദ്യാര്ഥിനികള്ക്ക് പരിക്കേറ്റു. ഇവരെ ഉടന് തന്നെ ആശുപത്രിയില് പ്രവേശിപ്പിച്ചു.
ലുധിയാനയിലാണ് സംഭവം. ഒരു ബസ് പോയതിന് പിന്നാലെ റോഡില് അപ്രതീക്ഷിതമായി ഗര്ത്തം രൂപപ്പെടുകയായിരുന്നു. മുന്നില് പെട്ടെന്ന് രൂപപ്പെട്ട ഗര്ത്തത്തിന് സമീപം എത്തിയപ്പോള് സ്കൂട്ടര് ഓടിച്ചുവന്ന രണ്ടു വിദ്യാര്ഥിനികള്ക്ക് നിയന്ത്രണം നഷ്ടപ്പെട്ടു. വാഹനം നിര്ത്തുന്നതിന് സമയം കിട്ടുന്നതിന് മുന്പ് തന്നെ സ്കൂട്ടര് രണ്ടാള് താഴ്ചയുള്ള ഗര്ത്തത്തിലേക്ക് മറിയുകയായിരുന്നുവെന്ന്് ദൃക്സാക്ഷികള് പറയുന്നു.
റോഡില് ഗര്ത്തം രൂപപ്പെട്ടു
ഓടിക്കൂടിയ നാട്ടുകാര് ഇരുമ്പ് ഏണി വച്ചു കൊടുത്താണ് സ്കൂള് വിദ്യാര്ഥിനികളെ മുകളിലേക്ക് കയറ്റിയത്. വിദ്യാര്ഥിനി്കള് ഗര്ത്തത്തില് വീഴുന്ന ദൃശ്യങ്ങള് വ്യാപകമായാണ് പ്രചരിക്കുന്നത്.
കുഴിയില് കുടിവെള്ളവും മലിനജലവും കൊണ്ടുപോകുന്നതിനുള്ള പൈപ്പുകള് കാണാം. ഇതില് നിന്ന് വെള്ളം ചോര്ന്നൊലിച്ച് ഒരു മണിക്കൂറിനുള്ളില് ഗര്ത്തം നിറഞ്ഞു. പെട്ടെന്ന് ഗര്ത്തം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ല. റോഡില് അറ്റകുറ്റപ്പണികള് നടത്തുന്നതിനുള്ള ജോലികള് പ്രാദേശിക ഭരണകൂടം ആരംഭിച്ചു.
Major incident occured in #Ludhiana in Deep Nagar pic.twitter.com/J55GecSkhW
â Amarpal Singh (@amar3092) October 28, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

Legal Explainer|എന്താണ് സീറോ എഫ്ഐആർ? ആതിരയുടെ പരാതിക്ക് പിന്നാലെ ചർച്ചയായി നിയമവശങ്ങൾ
