നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

കേസില്‍ അന്വേഷണം വീണ്ടും നടത്തുമെന്നും നീതിലഭ്യമാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി

rohith vemula mother
കേസില്‍ വീണ്ടും അന്വേഷണം നടത്തമെന്നാവശ്യപ്പെട്ട് രോഹിത് വെമുലയുടെ അമ്മ രാധിക വെമുല മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കാണാനെത്തിയപ്പോള്‍ Source by : എക്‌സ്‌
Last Updated :4 May 2024, 3:02 pm IST

ഹൈദരാബാദ്: മകന്റെ മരണവുമായി ബന്ധപ്പെട്ട് തെലങ്കാന പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് പുറത്തുവന്നതിനെത്തുടര്‍ന്ന് നീതി തേടി രോഹിത് വെമുലയുടെ അമ്മ രാധിക വെമുല മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു. തങ്ങളുടെ കുടുംബത്തോട് നീതി പുലര്‍ത്തണമെന്ന് ആവശ്യപ്പെട്ട രാധിക വെമുലയോട് വീണ്ടും അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

ഹൈദരാബാദ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കഴിഞ്ഞ ദിവസമാണ് തെലങ്കാന പൊലീസ് കേസവസാനിപ്പിക്കുന്നതായി വ്യക്തമാക്കിക്കൊണ്ട് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. രോഹിത് വെമുല ദളിതല്ലെന്നും യഥാര്‍ഥ ജാതി പുറത്തു വരുമെന്ന ഭയത്തില്‍ ആത്മഹത്യ ചെയ്തതാണെന്നുമായിരുന്നു പൊലീസ് റിപ്പോര്‍ട്ട്.

രോഹിത് വെമുലയുടെ അമ്മ ഉള്‍പ്പെടെയുള്ളവര്‍ ക്ലോഷര്‍ റിപ്പോര്‍ട്ടില്‍ സംശയം പ്രകടിപ്പിച്ച സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് തെലങ്കാന ഡിജിപി രവി ഗുപ്ത അറിയിച്ചു. കേസില്‍ തുടരന്വേഷണത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ വീണ്ടും ഹര്‍ജി സമര്‍പ്പിക്കുമെന്നും അദ്ദേഹം ഇന്നലെ രാത്രിയില്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിലവിലെ ഹരിയാന ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയ, മുന്‍ ബിജെപി എംഎല്‍സി എന്‍ രാംചന്ദര്‍ റാവു ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടുണ്ട്. രോഹിത് വെമുല ആത്മഹത്യ ചെയ്യാനുണ്ടായ കാരണങ്ങള്‍ കാംപസുമായി ബന്ധപ്പെട്ടുള്ളതല്ലെന്നും തെളിവുകളുടെ അഭാവമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പൊലീസ് റിപ്പോര്‍ട്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now