
സുരക്ഷാ വീഴ്ച; എയര്‍ ഇന്ത്യക്ക് 1.10 കോടി രൂപ പിഴയിട്ട് ഡിജിസിഎ
ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് എയര്‍ഇന്ത്യക്ക് പിഴ ചുമത്തുന്നത്.

ന്യൂഡല്‍ഹി: വാടകയ്ക്ക് എടുത്ത ബോയിങ് 777 വിമാനങ്ങളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ സുരക്ഷാവീഴ്ചയെ തുടര്‍ന്ന് എയര്‍ ഇന്ത്യക്ക് 1.10 കോടി രൂപ പിഴയിട്ട് ഡിജിസിഎ. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് എയര്‍ഇന്ത്യക്ക് പിഴ ചുമത്തുന്നത്. ചില സുപ്രധാന ദീര്‍ഘദൂര റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ സുരക്ഷാ ലംഘനങ്ങള്‍ നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ഒരു എയര്‍ലൈന്‍ ജീവനക്കാരനില്‍ നിന്ന് സ്വമേധയാ ലഭിച്ച സുരക്ഷാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റെഗുലേറ്റര്‍ വിശദമായ അന്വേഷണം നടത്തിയതെന്ന് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അന്വേഷണത്തില്‍ പ്രഥമദൃഷ്ട്യാ എയര്‍ ഇന്ത്യ ഏവിയേഷന്‍ സുരക്ഷാ വ്യവസ്ഥകള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനാല്‍ അവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി ഡിജിസിഎ അറിയിച്ചു. എയര്‍ ഇന്ത്യ വാടകയ്ക്കെടുത്ത വിമാനങ്ങളുടെ സുരക്ഷാ റിപ്പോര്‍ട്ട് ഡിജിസിഎ പരിശോധിച്ചിരുന്നു.
'വാടകയ്ക്കെടുത്ത വിമാനത്തിന്റെ പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ നിയന്ത്രണ/ഒഇഎം പ്രകടന പരിധികള്‍ക്ക് അനുസൃതമല്ലാത്തതിനാല്‍, ഡിജിസിഎ എന്‍ഫോഴ്സ്മെന്റ് നടപടികള്‍ ആരംഭിക്കുകയും എയര്‍ ഇന്ത്യയ്ക്ക് 1.10 കോടി രൂപ പിഴ ചുമത്തുകയും ചെയ്തു'-ഡിജിസിഎ പ്രസ്താവനയില്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Related News


മൂന്നാം 'വെള്ളി' വെടിവച്ചിട്ട് ഇന്ത്യ; 10 മീറ്റര്‍ എയര്‍ റൈഫിളില്‍ പുരുഷ ടീമിന് നേട്ടം

ഏഴിമല നാവിക അക്കാദമിയിൽ വൻ സുരക്ഷാ വീഴ്ച; ഇന്ത്യൻ പൗരനെന്ന വ്യാജേന ജോലി ചെയ്തത് ബംഗ്ലാദേശുകാരൻ, പിടിയിൽ

