
ഷൂട്ടിങില്‍ ഇന്ത്യക്ക് വീണ്ടും തിളക്കം, ഇരട്ട മെഡല്‍; വെള്ളിയും വെങ്കലവും
10 മീറ്റര്‍ എയര്‍ റൈഫിള്‍ വ്യക്തിഗത പോരാട്ടത്തില്‍ ഹിമാന്‍ഷു ധില്ലന് വെള്ളിയും രുദ്രാംക്ഷ് പാട്ടീല്‍ വെങ്കലവും നേടി

നഗോയ: ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങില്‍ ഇന്ത്യക്ക് വെള്ളി, വെങ്കലം മെഡലുകള്‍ കൂടി. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വ്യക്തിഗത പോരാട്ടത്തില്‍ ഹിമാന്‍ഷു ധില്ലന് വെള്ളിയും രുദ്രാന്‍ക്ഷ് പാട്ടീലിന് വെങ്കലവും സ്വന്തമാക്കി. ഇരുവരുടേയും രണ്ടാം മെഡല്‍ കൂടിയാണിത്. നേരത്തെ രുദ്രാംക്ഷ് പാട്ടീല്‍, ഹിമാന്‍ഷു ധില്ലന്, പാര്‍ഥ് രാകേഷ് മാനെ എന്നിവരടങ്ങിയ ടീം 10 മീറ്റര്‍ എയര്‍ റൈഫിളില്‍ വെള്ളി സ്വന്തമാക്കിയിരുന്നു. ഗെയിംസിലെ ഇന്ത്യയുടെ മൊത്തം മെഡല്‍ നേട്ടം ഇതോടെ ആറായി. അഞ്ചും ഷൂട്ടിങില്‍ നിന്ന്.
ഹിമാന്‍ഷു 252.4 പോയിന്റുകള്‍ നേടിയാണ് വെള്ളി നേടിയത്. രുദ്രാംക്ഷ് 252.4 പോയിന്റുകളുമായി വെങ്കലവും സ്വന്തമാക്കി. ചൈനയുടെ ഷെങ് ലിഹാവോയാണ് സ്വര്‍ണം നേടിയത്.
രുദ്രാംക്ഷ് പാട്ടീല്‍, ഹിമാന്‍ഷു ധില്ലന്, പാര്‍ഥ് രാകേഷ് മാനെ എന്നിവര്‍ ചേര്‍ന്ന ടീം 1890.1 പോയിന്റ് നേടിയാണ് ടീമിനത്തില്‍ ഇന്ത്യക്ക് വെള്ളി സമ്മാനിച്ചത്. നേരിയ വ്യത്യാസത്തിലാണ് ഇന്ത്യക്ക് സ്വര്‍ണം നഷ്ടമായത്. ഈയിനത്തില്‍ ചൈനയാണ് സ്വര്‍ണം നേടിയത്. അവര്‍ക്ക് 1899.0 പോയിന്റുകള്‍. ദക്ഷിണ കൊറിയയ്ക്കാണ് വെങ്കലം. 1841.4 പോയിന്റുമായാണ് അവര്‍ മൂന്നാമത് എത്തിയത്.
വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തിലാണ് ഗെയിംസിലെ ആദ്യ മെഡല്‍ ഇന്ത്യ സ്വന്തമാക്കിയത്. 1898.0 പോയിന്റുകള്‍ നേടിയാണ് ഇന്ത്യ വെള്ളി വെടിവച്ചിട്ടത്. മലയാളി താരം വിദര്‍ശ വിനോദ്, ഇളവേനില്‍ വാളറിവന്, സോനം മസ്കര്‍ എന്നിവരാണ് ഇന്ത്യക്ക് ആദ്യ മെഡല്‍ സമ്മാനിച്ചത്. ടീമില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് വെടിവച്ചിട്ടത് സോനമാണ്. 634.1. ഇളവേനില്‍ 633.5 പോയിന്റുകളും വിദര്‍ശ 630.5 പോയിന്റുകളും ടീമിന് സമ്മാനിച്ചു.
WHAT TO READ NEXT

ഹോക്കിയില്‍ സൂപ്പര്‍ സണ്‍ഡേ! '32 ഗോളുകളുടെ' പെരുമഴ തീർത്ത് ഇന്ത്യ!
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
Asian Games 2026: men’s 10m air rifle final, with India securing two medals. Himanshu Dhillon finishes second with a score of 252.4 to claim the silver medal, while Rudrankksh Balasaheb Patil takes bronze with 230.9
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



