
News Now
ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

'അടുത്ത സമരം സർപ്രൈസ്', പിണറായിയുടെ വാദങ്ങളെ പിന്തുണച്ച് സർക്കാർ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പൊലീസ് 'തലയ്ക്ക്' അടിക്കില്ല എന്നാണല്ലോ പറഞ്ഞത്, എന്നിട്ടോ?, വിമർശിച്ച് പിണറായി

ബംഗളൂരു: എംബിബിഎസ് പ്രവേശനം നേടിയശേഷം സീറ്റ് വേണ്ടായെന്ന് വെയ്ക്കുന്നവരുടെ പിഴ അഞ്ചിരട്ടിയായി വര്‍ധിപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍. കൗണ്‍സിലിംഗ് സമയത്ത് സീറ്റ് ഉപേക്ഷിക്കുന്നവരുടെ പിഴ അഞ്ചുലക്ഷം രൂപയില്‍ നിന്ന് 25 ലക്ഷം രൂപയായാണ് വര്‍ധിപ്പിച്ചത്. മെഡിക്കല്‍ പ്രവേശന രംഗത്തെ ക്രമക്കേട് തടയുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ആരോഗ്യ വിദ്യാഭ്യാസമന്ത്രി കെ സുധാകര്‍ പറഞ്ഞു.
നീറ്റ് പരീക്ഷ പാസായ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശനം നേടും. കര്‍ണാടക എക്സാമിനേഷന് അതോറിറ്റിയില്‍ ഫീസ് അടച്ച് സീറ്റില്‍ മറ്റൊരാള്‍ വരുന്നത് ബ്ലോക്ക് ചെയ്യും. മുന്‍ധാരണ പ്രകാരം കൗണ്‍സിലിംഗ് സമയത്ത് സീറ്റ് വേണ്ടെന്ന് വിദ്യാര്‍ഥികള്‍ പറയും. ഇത്തരത്തില്‍ വേണ്ടെന്ന് വെയ്ക്കുന്ന സീറ്റുകള്‍ പിന്നീട് മാനേജ്മെന്റ് ക്വാട്ടയിലേക്ക് മാറ്റും. മാനേജ്മെന്റുകള്‍ വലിയ തുകയ്ക്ക് സീറ്റുകള്‍ വില്‍ക്കും. ഇതാണ് കാലങ്ങളായി നടന്നുവരുന്നതെന്ന് ക്രമക്കേട് വിശദീകരിച്ച് മന്ത്രി പറഞ്ഞു.
ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ഥികളുമായി ഗൂഢാലോചന നടത്തിയാണ് വിവിധ മെഡിക്കല്‍ കോളജുകള്‍ തട്ടിപ്പ് നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. അര്‍ഹത കുറഞ്ഞ വിദ്യാര്‍ഥികള്‍ക്ക് വലിയ തുകയുടെ അടിസ്ഥാനത്തില്‍ സീറ്റ് ഉറപ്പാക്കുന്ന തരത്തിലാണ് ക്രമക്കേട് നടന്നുവരുന്നത്. ഇതുസംബന്ധിച്ച് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പിഴ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



