
'എല്ലാ വിശ്വാസങ്ങളും ഒരുപോലെ', 50 മുസ്ലീം പുരോഹിതന്മാരുമായി കൂടിക്കാഴ്ച നടത്തി മോഹന്‍ ഭാഗവത്
2023ല്‍ ആര്‍എസ്എസ് സമാനമായ ഒരു യോഗം നടത്തിയിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷമാണ് വീണ്ടും യോഗം.

ന്യൂഡല്‍ഹി: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് 50 മുസ്ലീം പുരോഹിതന്മാരുമായി കൂടിക്കാഴ്ച നടത്തി. ഹരിയാന ഭവനില്‍ നടന്ന കൂടിക്കാഴ്ചയില്‍ എല്ലാ വിശ്വാസങ്ങളും ഒരുപോലെയാണെന്ന് ഭാഗവത് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
2023ല്‍ ആര്‍എസ്എസ് സമാനമായ ഒരു യോഗം നടത്തിയിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷമാണ് വീണ്ടും യോഗം. ഓള് ഇന്ത്യാ ഇമാം അസോസിയേഷന്റെ പുരോഹിതന്മാര് യോഗത്തില്‍ പങ്കെടുത്തു. ഗുജറാത്തിലേയും ഹരിയാനയിലേയും മുഖ്യഇമാമുമാര്, ഉത്തരാഖണ്ഡ്, ജയ്പൂര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ ഗ്രാന്റ് മുഫ്തിമാര്, ദിയോബന്ദ് മദ്രസയില്‍ നിന്നുള്ള പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. സര്‍കാര്യവാഹ് ദത്താത്രേയ ഹോസ്ബാലെ, സഹസര്വാഹ് കൃഷ്ണ ഗോപാല്‍സ മുതിര്‍ന്ന പ്രചാരകന് ഇന്ദ്രേഷ് കുമാര്‍, ബിജെപി സംഘടനാ മന്ത്രി ബിഎല്‍ സന്തോഷ് എന്നീ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.
ഓള് ഇന്ത്യ ഇമാം അസോസിയേഷന്റെ ഇമാം ഉമര്‍ അഹമ്മദ് ഇല്യാസിയാണ് യോഗം സംഘടിപ്പിച്ചത്. ഐക്യം വളര്‍ത്തുക എന്നതാണ് യോഗത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. 'സംവാദത്തിന്റെ ആത്മാവ് നിലനിര്‍ത്തുക എന്നതാണ് ഞങ്ങളുടെ പ്രാഥമിക ലക്ഷ്യം. നമ്മള് വ്യത്യസ്ത വിശ്വാസങ്ങള്‍ പിന്തുടരുന്നവരായിരിക്കാം, പക്ഷേ നാമെല്ലാവരും ഇന്ത്യക്കാരാണ്. സമൂഹങ്ങള്‍ക്കിടയില്‍ ശത്രുത ഉണ്ടാകരുത്, അത്തരം ആശയവിനിമയ വേദികള്‍ തുടരണം,' അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഒരു പ്രത്യേക വിഷയം ചര്‍ച്ച ചെയ്യാനല്ല യോഗം നടത്തിയതെന്നും വ്യത്യസ്ത വിശ്വാസങ്ങള്‍ക്കിടയില്‍ ഐക്യം വളര്‍ത്തുന്നതിനാണ് ഇത് നടത്തിയതെന്നും അഹമ്മദ് ഇല്യാസി പറഞ്ഞു.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
RSS chief Mohan Bhagwat met 50 Muslim priests
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഭാരതത്തില്‍ മുസ്ലീങ്ങള്‍ വേണ്ടെന്ന് കരുതുന്നവര്‍ ഹിന്ദുവല്ല, ഉത്രട്ടാതി ജലമേള ഇന്ന്; ഇന്നത്തെ അഞ്ചു പ്രധാന വാര്‍ത്തകള്‍

'മുസ്ലീങ്ങള്‍ വേണ്ടെന്ന് ഒരു ഹിന്ദു വിചാരിച്ചാല്‍ അയാള്‍ ഹിന്ദുത്വത്തിന്റെ സത്തയോട് നീതി പുലര്‍ത്തുന്നില്ല'


