
ത്രിപുര നിയമസഭയില്‍ കയ്യാങ്കളി, അംഗങ്ങള്‍ തമ്മില്‍ ഉന്തുംതള്ളും; പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സസ്പെന്ഷന്- വീഡിയോ
ത്രിപുര നിയമസഭയില്‍ ഭരണ, പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി

അഗര്‍ത്തല: ത്രിപുര നിയമസഭയില്‍ ഭരണ, പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി. സഭ തടസപ്പെടുത്തിയതിന് അഞ്ച് പ്രതിപക്ഷ എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്തു. എംഎല്‍എമാര്‍ക്ക് എതിരെയുള്ള സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസമാണ് സഭ പ്രക്ഷുബ്ധമായത്.
ബിജെപി എംഎല്‍എ സഭയില്‍ പോണ് സിനിമ കണ്ടത് പ്രതിപക്ഷം ഉന്നയിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ബഹളത്തില്‍ കലാശിച്ചത്. പ്രതിപക്ഷ പാര്‍ട്ടി നേതാവ് അനിമേഷ് ദേബ്ബര്‍മ്മയാണ് വിഷയം ഉന്നയിച്ചത്. ഇത് ബിജെപി എംഎല്‍എമാര്‍ ചോദ്യം ചെയ്തു. അതിനിടെ മറ്റു ചില സുപ്രധാന കാര്യങ്ങള്‍ ചര്‍ച്ച ചെയ്്തതിന് ശേഷം വിഷയം പരിഗണിക്കാമെന്ന് സ്പീക്കര്‍ നിലപാടെടുത്തതിന് പിന്നാലെയാണ് പ്രതിപക്ഷ ബഹളം തുടങ്ങിയത്. ഇത് പ്രതിപക്ഷ, ഭരണപക്ഷ എംഎല്‍എമാര്‍ തമ്മിലുള്ള കയ്യാങ്കളിയില്‍ കലാശിച്ചു.
സഭാനടപടി തടസ്സപ്പെടുത്തിയതിന് മുഖ്യപ്രതിപക്ഷമായ തിപ്രമോത്തയുടെ മൂന്ന് എംഎല്‍എമാരെയും സിപിഎമ്മിന്റേയും കോണ്‍ഗ്രസിന്റേയും ഒാരോ എംഎല്‍മാരെയുമാണ് സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തത്. സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
#WATCH | Agartala | A ruckus broke out between the MLAs of BJP & Tipra MOTHA party during the Assembly session today.
â ANI (@ANI) July 7, 2023
Opposition party leader, Animesh Debbarma raised a question on the porn movie-watching issue by the BJP MLA, Jadav Lak Nath of Tripura Bagbassa Assembly. The⦠pic.twitter.com/RaXR61xkgr
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
