
News Now
ആറ് സ്പീഡ് ഗിയര് ബോക്സ്, സ്പോര്ട്സ് ഷിഫ്റ്റര്, അഞ്ച് ഇഞ്ച് കളര് ടിഎഫ്ടി ഡിസ്പ്ലേ; പള്സര് എന്250 എസ്എസ് ഉടന് വിപണിയില്

Delhi Protest: ഗ്യാനേഷ് കുമാറിനെ മോദി സംരക്ഷിക്കുന്നത് എന്തിനെന്ന് ദീപ്കെ

ജപ്തിക്കെത്തിയ അഭിഭാഷക കമ്മീഷനെ തടഞ്ഞ് ഭീഷണിപ്പെടുത്തി; നജീബ് കാന്തപുരം എംഎൽഎക്കെതിരെ കേസ്

എന്നും എപ്പോഴും തലൈവർ ഫാൻ; 'ജയിലർ 2' ഫസ്റ്റ് ഷോ കാണാൻ ധനുഷ്, മക്കൾക്കൊപ്പമെത്തി ഐശ്വര്യയും

ന്യൂഡല്ഹി: കേന്ദ്ര സാഹിത്യ അക്കാദമി തെരഞ്ഞെടുപ്പില് പ്രമുഖ മലയാള എഴുത്തുകാരന് സി രാധാകൃഷ്ണന് തോല്വി. ഔദ്യോഗിക പാനലില് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ച അദ്ദേഹം സംഘപരിവാര് പാനലിലെ കുമുദ് ശര്മയോട് ഒരു വോട്ടിനു പരാജയപ്പെട്ടു.
സാഹിത്യ അക്കദമി അധ്യക്ഷനായി ഔദ്യോഗിക പാനലിലെ മാധവ് കൗശിക് വിജയിച്ചു. സംഘപരിവാര് അനുകൂല പാനലിലെ മെല്ലപുരം ജി വെങ്കിടേശ്വരയൊണ് അദ്ദേഹം തോല്പ്പിച്ചത്.
അക്കദമിയുടെ 24 അംഗ നിര്വാഹക സമിതിയിലേക്കാണ് തെരഞ്ഞെടുപ്പു നടന്നത്. നിലവിലെ അധ്യക്ഷന് ചന്ദ്രശേഖര കമ്പാറിന്റെ കാലാവധി അവസാനിക്കുന്ന ഒഴിവിലേക്ക് വൈസ് പ്രസിഡന്റ് മാധവ് കൗശിക് എത്തുന്നതാണ് അക്കാദമിയില് തുടര്ന്നുവന്ന രീതി. എ്ന്നാല് ഔദ്യോഗിക പാനലിനെതിരെ സംഘപരിവാര് അനുകൂല പാനല് മത്സരത്തിന് തയാറെടുത്തതോടെ വോട്ടെടുപ്പു നടത്തുകയായിരുന്നു. ജനറല് കൗണ്സിലിലെ 92 അംഗങ്ങള്ക്കാണ് വോട്ടവകാശം.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


