'സല്‍മാന്‍ ഖാന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നു, ആമിര്‍ ഖാന്‍..., നടിമാരും കണക്ക്'; വിവാദ പരാമര്‍ശവുമായി രാംദേവ്

ബോളിവുഡ് നടന്മാരും നടിമാരും മയക്കുമരുന്ന് ഉപയോഗിക്കുന്നതായി യോഗ ഗുരു രാംദേവിന്റെ ആരോപണം

രാംദേവ്, ഫയല്‍ ചിത്രം
Last Updated :20 January 2024, 9:07 am IST
Edited by :migrator

ലക്‌നൗ:  ബോളിവുഡ് നടന്മാരും നടിമാരും മയക്കുമരുന്ന് ഉപയോഗിക്കുന്നതായി യോഗ ഗുരു രാംദേവിന്റെ ആരോപണം. നടന്‍ സല്‍മാന്‍ ഖാന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി രാംദേവ് ആരോപിച്ചു. ഉത്തര്‍പ്രദേശില്‍ ലഹരിമുക്ത പ്രചാരണത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് വിവാദ പരാമര്‍ശം.

'ലഹരിപാര്‍ട്ടിക്കിടെ , ലഹരി ഉപയോഗിക്കുമ്പോഴാണ് ഷാരൂഖ് ഖാന്റെ മകന്‍ പിടിയിലാകുന്നത്. അവന്‍ ജയിലില്‍ പോയി. സല്‍മാന്‍ ഖാന്‍ മയക്കുമരുന്ന് ഉപയോഗിച്ച് വരുന്നു. ആമിര്‍ ഖാന്‍ ഉപയോഗിക്കുന്നുണ്ടോ എന്ന കാര്യം അറിയില്ല. ദൈവത്തിന് മാത്രമേ ഈ താരങ്ങളെ കുറിച്ച് അറിയൂ'- രാംദേവിന്റെ വാക്കുകള്‍.

'എത്ര സിനിമാ താരങ്ങള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട് എന്ന് ആര്‍ക്കറിയാം?, നടിമാരും കണക്കാണ്. സിനിമാ വ്യവസായ മേഖലയില്‍ മയക്കുമരുന്ന് എല്ലായിടത്തും ഉണ്ട്. ബോളിവുഡില്‍ മയക്കുമരുന്ന് ഉപയോഗം ഉണ്ട്. രാഷ്ട്രീയത്തിലും. തെരഞ്ഞെടുപ്പ് സമയത്ത് മദ്യം വിതരണം ചെയ്യാറുണ്ട്. ഇന്ത്യയെ ലഹരിമുക്തമാക്കുമെന്ന് നമ്മള്‍ പ്രതിജ്ഞ എടുക്കണം'- രാംദേവ് തുടര്‍ന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now