അകാലിദളിന് തിരിച്ചടി;  സര്‍ദാര്‍ ഇന്ദര്‍ ഇക്ബാല്‍ സിങ്ങ് ബിജെപിയില്‍ 

ലോക്‌സഭ മുന്‍ ഡെപ്യൂട്ടി സ്പീക്കറും പഞ്ചാബ് മുന്‍ സ്പീക്കറുമായിരുന്ന ചരണ്‍ജിത് സിങ് അത് വാലിന്റെ മകനാണ് ഇന്ദര്‍ ഇക്ബാല്‍ സിങ്

ട്വിറ്റര്‍ ചിത്രം
Last Updated :20 January 2024, 9:19 am IST

ന്യൂഡല്‍ഹി: പ്രമുഖ അകാലിദള്‍ നേതാവ് സര്‍ദാര്‍ ഇന്ദര്‍ ഇക്ബാല്‍ സിങ്ങ് അത്‌വാലും കൂട്ടാളികളും ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹി ബിജെപി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ വെച്ചാണ് അത്‌വാലും സംഘവും പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. 

ലോക്‌സഭ മുന്‍ ഡെപ്യൂട്ടി സ്പീക്കറും പഞ്ചാബ് മുന്‍ സ്പീക്കറുമായിരുന്ന ചരണ്‍ജിത് സിങ് അത് വാലിന്റെ മകനാണ് ഇന്ദര്‍ ഇക്ബാല്‍ സിങ്. അകാലിദള്‍ മുന്‍ എംഎല്‍എ കൂടിയാണ്. 

സര്‍ദാര്‍ ജസ്ജീത് സിങ് അത്‌വാലും ചടങ്ങില്‍ വെച്ച് ബിജെപിയില്‍ ചേര്‍ന്നു. എഐഎഡിഎംകെ നേതൃത്വവുമായി ഉടക്കി നില്‍ക്കുന്ന മുന്‍ രാജ്യസഭാംഗം ഡോ. മൈത്രേയനും ബിജെപിയില്‍ ചേരും. 

കഴിഞ്ഞദിവസം മുന്‍ ഗവര്‍ണര്‍ ജനറല്‍ സി രാജഗോപാലാചാരിയുടെ ചെറുമകന്‍ സി ആര്‍ കേസഴന്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ആന്ധ്ര മുന്‍മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി, എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി എന്നിവരും കഴിഞ്ഞദിവസങ്ങളില്‍ ബിജെപിക്കൊപ്പം ചേര്‍ന്നിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now