
വിവാഹമോചനക്കേസില്‍ സമീപിച്ച യുവതിയെ ബലാത്സംഗം ചെയ്ത കേസ്: രണ്ട് മലയാളി അഭിഭാഷകര്‍ക്ക് ജാമ്യം
എം ജെ ജോണ്സന്, ഫിലിപ്പ് കെ കെ എന്നിവര്‍ക്കാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.

ന്യൂഡല്‍ഹി: വിവാഹമോചനക്കേസ് ഫയല്‍ചെയ്യാന്‍ സമീപിച്ച കക്ഷിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ അറസ്റ്റിലായ രണ്ട് മലയാളി അഭിഭാഷകര്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കേസിലെ ഒന്നും രണ്ടും പ്രതികളും അഭിഭാഷകരുമായ എം ജെ ജോണ്സന്, ഫിലിപ്പ് കെ കെ എന്നിവര്‍ക്കാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.
2021ല്‍ വിവാഹ മോചന കേസില്‍ നിയമസഹായം തെടിയെത്തിയ യുവതിയെ അഭിഭാഷകന് മദ്യം നല്കി ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. ഭാര്യയെ പോലെ സംരക്ഷിക്കാമെന്നും മകളുടെ തുടര്‍ വിദ്യാഭ്യാസം നോക്കാമെന്നും അഭിഭാഷകന് പറഞ്ഞതായി അതിജീവിത ആരോപിച്ചു. കോഴിക്കോട് വീട് വാങ്ങി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയതായും പറയുന്നു.
കേസില്‍ ഹൈക്കോടതി ഇരുവര്‍ക്കും മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. ഇതിനെതിരെ അതിജീവിത സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഡിസംബറില്‍ ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യം സുപ്രീംകോടതി തടഞ്ഞിരുന്നു. മെയ് ആറിനാണ് അഭിഭാഷകരെ അറസ്റ്റു ചെയ്തത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ജസ്റ്റിസുമാരായ ഹൃശികേശ് റോയി, പങ്കജ് കുമാര്‍ മിശ്ര എന്നിവരാണ് ജാമ്യം അനുവദിച്ചത്. അതിജീവിതയേയോ കേസിലെ സാക്ഷികളെയോ പ്രതികള്‍ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും കോടതി ഉത്തരവിലുണ്ട്.
കേസിലെ രണ്ടാം പ്രതിയും ഒന്നാം പ്രതിയുടെ സുഹൃത്തുമായ അഭിഭാഷകനും പീഡിപ്പിച്ചുവെന്ന് യുവതിയുടെ പരാതിയിലുണ്ട്. ഒന്നാം പ്രതിക്കെതിരെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയെന്നും പരാതിയുണ്ട്. മുതിര്‍ന്ന അഭിഭാഷകനായ വി ചിദംബരേഷാണ് അതിജീവിതയ്ക്കുവേണ്ടി ഹാജരായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വെറും '87' റൺസിൽ മുംബൈയെ ചുരുട്ടിക്കെട്ടി കേരള വനിതകൾ!

ഒട്ടും 'മമത'യില്ലാതെ ബംഗാള്‍; നന്ദിഗ്രാമിലും രജിനഗറിലും ബിജെപിക്ക് തകര്‍പ്പന്‍ ജയം

'മീന ചിലപ്പോൾ റീനയായി എത്തിയേനേ'; ഭാരതിരാജ സിനിമയിൽ അഭിനയിക്കുന്നതിനെക്കുറിച്ച് അച്ഛൻ പറഞ്ഞ വാക്കുകളോർത്ത് നടി

'അദ്ദേഹം എന്നെ ചേർത്ത് നിർത്തി ഫോട്ടോ എടുത്തു, എല്ലാം ഒരു സ്വപ്നം പോലെ'; സന്തോഷം പങ്കുവച്ച് കോട്ടയം നസീർ




