കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീട്ടി

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:42 am IST

News Now

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീട്ടി. രാജ്യാന്തര വിമാനസര്‍വീസുകള്‍ക്കുള്ള വിലക്ക് ഏപ്രില്‍ 30 വരെ നീട്ടിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

നിലവില്‍ കഴിഞ്ഞ ഒരു വര്‍ഷമായി രാജ്യാന്തര വിമാന സര്‍വീസുകള്‍ അനുവദിക്കുന്നില്ല. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് രാജ്യാന്തര വിമാനസര്‍വീസുകള്‍ക്ക് ആദ്യമായി വിലക്ക് ഏര്‍പ്പെടുത്തിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് അന്ന് വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇപ്പോഴും വ്യാപനം പൂര്‍ണമായി നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ വിലക്ക് തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

വിദേശത്ത് കുടുങ്ങി കിടക്കുന്നവരെ നാട്ടില്‍ എത്തിക്കുന്നതിനുള്ള വന്ദേഭാരത് മിഷന്‍, യാത്രക്കാര്‍ക്കായി രാജ്യങ്ങള്‍ തമ്മില്‍ ഉണ്ടാക്കുന്ന താത്കാലിക ക്രമീകരണമായ എയര്‍ ബബിള്‍ സംവിധാനം എന്നിവയ്ക്ക് ഇളവുണ്ട്.  അമേരിക്ക ഉള്‍പ്പെട 27 രാജ്യങ്ങളുമായി പ്രത്യേക ധാരണയുടെ അടിസ്ഥാനത്തില്‍ രാജ്യാന്തര വിമാനസര്‍വീസുകള്‍ അനുവദിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates