'ഒത്തുപിടിച്ചാല്‍ ലോറിയും പോരും'; മലയിടുക്കില്‍ വീണ ട്രക്ക് നാട്ടുകാര്‍ ചേര്‍ന്ന് വടംകെട്ടി വലിച്ചുകയറ്റി, അഭിനന്ദന പ്രവാഹം ( വീഡിയോ)

നാഗാലാന്‍ഡില്‍ മലയിടുക്കില്‍ വീണ ട്രക്ക് നാട്ടുകാര്‍ ചേര്‍ന്ന് വടം കെട്ടി വലിച്ചുകയറ്റുന്ന വീഡിയോ വൈറലാകുന്നു

മലയിടുക്കില്‍ വീണ ട്രക്ക് നാട്ടുകാര്‍ ചേര്‍ന്ന് വടംകെട്ടി വലിച്ചുകയറ്റുന്നു
Last Updated :20 January 2024, 8:39 am IST

കോഹിമ: നാഗാലാന്‍ഡില്‍ മലയിടുക്കില്‍ വീണ ട്രക്ക് നാട്ടുകാര്‍ ചേര്‍ന്ന് വടം കെട്ടി വലിച്ചുകയറ്റുന്ന വീഡിയോ വൈറലാകുന്നു.നൂറ് കണക്കിന് ആളുകള്‍ ചേര്‍ന്ന് ട്രക്ക് വലിച്ചുകയറ്റുന്നതാണ് വീഡിയോയിലുള്ളത്.

ഇഞ്ചിയുമായി പോകുകയായിരുന്ന ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട് റോഡില്‍ നിന്ന് മലയുടെ താഴ്‌വരയിലേക്ക് ട്രക്ക് വീഴുകയായിരുന്നു. നേരിയ പരിക്കുകളോടെ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് വടംകെട്ടി ട്രക്ക് വലിച്ചുകയറ്റുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. ട്രക്ക് കയറ്റാന്‍ മറ്റു ആധുനിക സംവിധാനങ്ങള്‍ കിട്ടാതായതോടെ, നാട്ടുകാര്‍ വടംകെട്ടി ട്രക്ക് വലിച്ചുകയറ്റുകയായിരുന്നു. നാട്ടുകാരുടെ സഹകരണത്തിന് സോഷ്യല്‍മീഡിയയില്‍ അടക്കം അഭിനന്ദന പ്രവാഹമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now