
News Now
Jantar Mantar Protest: ഗ്യാനേഷിനെതിരെ രാഹുൽ ഹർജി നൽകി
കമ്മിൻസ്, സ്റ്റാർക്ക്, ഹെയ്സൽവുഡ്, ലിയോൺ... ടെസ്റ്റിൽ ആദ്യം, റെക്കോർഡ്!

നാട്ടികയിൽ ടോൾ പിരിവ് പുനരാരംഭിച്ചു; കളക്ടറേറ്റിന് മുന്നിൽ കുത്തിയിരിപ്പ് സമരം
ഒരു കോടിയുടെ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു|Bhagyathara BT 75 lottery result

ന്യൂഡല്‍ഹി: വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലേക്ക് വ്യാജ ഇമെയില്‍ സന്ദേശമയച്ച പതിമൂന്നുകാരന് കസ്റ്റഡിയില്‍. ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയായ കുട്ടിയാണ് പിടിയിലായത്.
ഡല്‍ഹിയില്‍നിന്ന് ടൊറന്റോയിലേക്ക് പോകുന്ന എയര്‍ കാനഡ വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം ജൂണ്‍ 4ന് വൈകിട്ട് 10.50നാണ് ലഭിക്കുന്നത്. തുടര്‍ന്ന് 12 മണിക്കൂറോളം വിമാനം വൈകി.
വിമാനത്താവളത്തിലേക്ക് വെറുതെ ഒരു രസത്തിന് ഭീഷണി സന്ദേശം അയ്ച്ചതാണെന്നും വിവിധ നഗരങ്ങളിലെ സ്കൂളുകള്‍ക്കും താന്‍ സമാന ഭീഷണികള്‍ അയച്ചിരുന്നതായി കുട്ടി പറഞ്ഞു. ഇമെയില്‍ അയച്ചത് തമാശയ്ക്കാണെന്നും ടിവിയിലെ സമീപകാല വാര്‍ത്തകളില്‍ നിന്നാണ് തനിക്ക് ആശയം ലഭിച്ചതെന്നും അധികൃതര്‍ക്ക് തന്നെ കണ്ടെത്താന്‍ കഴിയുമോ എന്ന് പരിശോധിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും 13കാരന് മീററ്റ് പൊലീസിനോട് പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സന്ദേശമയയ്ക്കാനായി ഒരു വ്യാജ മെയില്‍ ഐഡി ഉണ്ടാക്കിയ 13കാരന് വീട്ടിലെ വൈഫൈ കണക്ഷന് ഉപയോഗിച്ച് സ്വന്തം ഫോണില്‍ നിന്നായിരുന്നു മെയില്‍ അയച്ചത്. ഭീഷണി സന്ദേശം അയച്ച ശേഷം ജി-മെയില്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. കുട്ടി സന്ദേശം അയച്ച ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയനാക്കിയെന്നും അധികൃതര്‍ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'92 സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയത് ഗൗരവകരം'; സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ 22 പ്രതികളെ വെറുതെ വിട്ടത് പരിശോധിക്കാന്‍ സുപ്രീംകോടതി

മുഖ്യമന്ത്രിയുടെ മലപ്പുറം യാത്ര ചാര്‍ട്ടേഡ് വിമാനത്തില്‍; എത്തിച്ചത് ബംഗളൂരുവില്‍ നിന്ന്


