
'ഞാന്‍ സല്യൂട്ട് ചെയ്യുന്നു'; രാജ്യത്തിന് വേണ്ടി നിങ്ങളെപ്പോലെ പരിശ്രമിച്ച മറ്റാരുമുണ്ടാകില്ല'; ആര്‍എസ്എസ് വേദിയില്‍ ശങ്കര്‍ മഹാദേവന്
രാജ്യത്തെ സംസ്കാരവും പാരമ്പര്യവും സംരക്ഷിക്കാന്‍ ആര്‍എസ്എസിനോളം പരിശ്രമിച്ച മറ്റാരും ഉണ്ടാകില്ലെന്ന് ഗായകന് ശങ്കര്‍ മഹാദേവന്

രാജ്യത്തെ സംസ്കാരവും പാരമ്പര്യവും സംരക്ഷിക്കാന്‍ ആര്‍എസ്എസിനോളം പരിശ്രമിച്ച മറ്റാരും ഉണ്ടാകില്ലെന്ന് ഗായകന് ശങ്കര്‍ മഹാദേവന്. അതുകൊണ്ട് ആര്‍എസ്എസിന് നന്ദി പറയുന്നതായി അദ്ദേഹം പറഞ്ഞു. നാഗ്പ്പൂരില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച വിജയദശമി ഉത്സവില്‍ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഞാന്‍ ആര്‍എസ്എസിനെ സല്യൂട്ട് ചെയ്യുകയാണ്. അഖണ്ഡ ഭാരതം എന്ന ആശയത്തിന് വേണ്ടിയും നമ്മുടെ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കുന്നതിനുവേണ്ടിയും ആര്‍എസ്എസ് നല്കിയ സംഭാവന മറ്റാരേക്കാളും വലുതാണ്. ആര്‍എസ്എസ് പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചതിന് ശേഷം നിരവധിയാളുകളില്‍ നിന്ന് അഭിനന്ദന കോളുകള്‍ വന്നിരുന്നു.
ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതുമായി മുംബൈയില്‍ നടത്തിയ കൂടിക്കാഴ്ച സംതൃപ്തി നിറഞ്ഞതായിരുന്നു. ഞാന്‍ ഭാഗ്യവാനാണ്. അദ്ദേഹത്തിന്റെ ക്ഷണം വ്യക്തിപരമായിരുന്നു. ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ഒരു ഇന്ത്യന്‍ പൗരന് ആയതിനാല്‍ ഞാന്‍ ഇന്ന് കൂടുതല്‍ അഭിമാനിക്കുന്നു'- ശങ്കര്‍ മഹാദേവന് പറഞ്ഞു.
#WATCH | Singer-composer Shankar Mahadevan at RSS Vijayadashami Utsav event in Nagpur, Maharashtra. He is here as the chief guest of the function. pic.twitter.com/JJGXF0Lo6g
â ANI (@ANI) October 24, 2023
നമ്മുടെ സംസ്കാരത്തെ പാട്ടുകളിലൂടെ പുതിയ തലമുറയിലേക്ക് എത്തിക്കുക എന്നത് തന്റെ കടമയാണെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. നമ്മുടെ രാജ്യം ഒരു പാട്ടാണെങ്കില്‍, സ്വയം സേവര്‍ അതിന്റെ പിന്നിലെ മ്യൂസിക് നോട്ട്സുകളാണ്. അവര്‍ വിവിധ പ്രശ്നങ്ങളേയും വെല്ലുവിളികളേയും നേരിട്ടുകൊണ്ടേയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്ഗേവാറിന്റെ സ്മൃതി മന്ദിരവും അദ്ദേഹം സന്ദര്‍ശിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ ഭാവി പ്രധാനമന്ത്രി എന്നത് നടക്കാത്ത മോഹം; യുപി ജനത പോലും തള്ളിക്കളഞ്ഞു: വിവാദ പോസ്റ്ററിൽ ബിജെപി
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
