എന്‍സിപി നേതാവ് ശരദ് പവാറിന് കോവിഡ് സ്ഥിരീകരിച്ചു

ശരദ് പവാര്‍/ഫയല്‍ ചിത്രം
Last Updated :20 January 2024, 8:57 am IST

News Now

മുംബൈ: എന്‍സിപി നേതാവ് ശരദ് പവാറിന് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതായും ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള ചികിത്സ ചെയ്യുന്നതായും പവാര്‍ അറിയിച്ചു.

താനുമായി കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ വന്നവര്‍ പരിശോധന നടത്തണമെന്ന് പവാര്‍ നിര്‍ദേശിച്ചു. തന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട ഒന്നുമില്ലെന്ന്, എണ്‍പത്തിയൊന്നുകാരനായ പവാര്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി പവാറിനെ ഫോണില്‍ വിളിച്ച് രോഗവിവരം ആരാഞ്ഞു. പ്രധാനമന്ത്രിയുടെ കരുതലില്‍ നന്ദിയുണ്ടെന്ന് പവാര്‍ അറിയിച്ചു. 

ഈ മാസം ആദ്യം പവാറിന്റെ മകള്‍ സുപ്രിയ സുലെ എംപിക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു.