
News Now
'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്

Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു
മുംബൈ: വാക്സീന് വിതരണത്തെ കുറിച്ച് ചോദിച്ചയാളോടു അസഭ്യം പറഞ്ഞ് മുംബൈ മേയര്‍. വാക്സിന് വിതരണത്തിന്റെ കരാര്‍ ആര്‍ക്കാണ് നല്‍കിയതെന്ന ചോദ്യത്തിനാണ് 'നിന്റെ അച്ഛന്' എന്നായിരുന്നു കിശോാരി പെഡ്നേകറുടെ മറുപടി. സംഭവം വിവാദമായതോടെ മേയര്‍ ട്വീറ്റ് ഡിലീറ്റ് ചെയ്തു. പക്ഷേ അതിനകം ട്വീറ്റ് വൈറലായിരുന്നു.
മേയറെ പോലെ ഒരാളില്‍നിന്നും പ്രതീക്ഷിക്കുന്ന വാക്കുകളല്ല ഇതെന്നും ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുമ്പോള്‍ കുറച്ച് കൂടി സഭ്യമായ ഭാഷയില്‍ പൊതുവിടങ്ങളില്‍ പെരുമാറണമെന്നും പ്രതിപക്ഷം വിമര്‍ശിച്ചു. ശിവസേനാ നേതാവാണ് കിശോരി പെഡ്നേകര്. മേയര്‍ പദവിയുടെ അന്തസ്സിന് ചേര്‍ന്ന പെരുമാറ്റമാണ് വേണ്ടതെന്ന് സമാജ്വാദി പാര്‍ട്ടിയും കുറ്റപ്പെടുത്തി.
സ്വന്തം ജീവന് അവഗണിച്ചും മുംബൈക്കാര്‍ക്കായി കോവിഡ്കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ പെഡ്നേകര് കയ്യടി നേടിയിരുന്നു. അതേ മേയര്‍ തന്നെയാണ് സമൂഹമാധ്യമത്തില്‍ സഭ്യമല്ലാത്ത ഭാഷയില്‍ പെരുമാറിയതെന്നത് ഞെട്ടലുണ്ടാക്കുന്നുവെന്ന് ട്വിറ്ററില്‍ പലരും അഭിപ്രായപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

