
News Now
നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

ഭോപ്പാല്: കൃത്യനിര്വഹണത്തിനിടെ സിനിമാ ഡയലോഗ് പറഞ്ഞ പൊലീസുകാരന് കാരണം കാണിക്കല് നോട്ടീസ്. പൊലീസ് ജീപ്പില് ഘടിപ്പിച്ച മെഗാഫോണിലൂടെയായിരുന്നു ഉദ്യോഗസ്ഥന്റെ ഷോലെ സിനിമയിലെ മാസ് ഡയലോഗ്. മധ്യപ്രദേശിലെ ജാബുബ ജില്ലയില് പെട്രോളിങ് നടത്തുന്നതിനിടെയായിരുന്നു സംഭവം.
കെഎല് ദാംഗി എന്ന പൊലീസുകാരനാണ് കാരണം കാണിക്കല് നോട്ടീസ് നല്കിയത്. ഇയാളുടെ ഡയലോഗ് സോഷ്യല് മീഡിയയില് വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. പതിനഞ്ച് സെക്കന്റ് ദൈര്ഘ്യുള്ള വീഡിയോയാണ് വ്യാപകമായി പ്രചരിച്ചത്.
ഷോലെ സിനിമയിലെ പ്രസിദ്ധമായ ഡയലോഗാണ് പൊലീസുകാരന് വിളിച്ചുപറഞ്ഞത്. 'എന്റെ കുഞ്ഞ് ഉറങ്ങിക്കോ അല്ലെങ്കില് ഗബ്ബാര് വരും' എന്ന ഡയലോഗില് ചെറിയ മാറ്റം വരുത്തിയായിരുന്നു പൊലീസുകാരന്റെ അനൗണ്സ്മെന്റ്. 'കല്യാണ്പുരയിലെ 50 കിലോമീറ്റര് ആപ്പുറത്ത് നിന്നാണ് ഒരു കുട്ടി കരയുന്നതെങ്കില് അവരുടെ അമ്മമാര് അവരോട് പറയുന്നു ഉറങ്ങുക അല്ലെങ്കില് ഡാംഗി വരും' എന്നതായിരുന്നു പൊലീസുകാരന്റെ അനൗണ്സ്മെന്റ്.
പ്രാഥമിക അന്വേഷണത്തിന് ശേഷം ഇക്കാര്യത്തില് തുടര്നടപടികള് സ്വീകരിക്കുമെന്ന് ജാബുവ അഡീഷണല് പോലീസ് സൂപ്രണ്ട് (എഎസ്പി) ആനന്ദ് സിംഗ് പറഞ്ഞു.
Show-cause notice issued to KL Dangi, Incharge of Kalyanpura Police station in Jhabua who was spotted saying an altered version of ''Sholay'' from a megaphone mounted on his police jeep @ndtv @ndtvindia pic.twitter.com/wVnQsyIW30
â Anurag Dwary (@Anurag_Dwary) November 16, 2020
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


