
'ക്യാപ്റ്റനായി രണ്ടാമൂഴം'; കര്‍ണാടകയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെ?
ഉപമുഖ്യമന്ത്രിയാകാൻ ഇല്ലെന്ന് ഡികെ ശിവകുമാർ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു

ന്യൂഡല്‍ഹി: സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയാകും. സിദ്ധരാമയ്യയെ ഇന്നു തന്നെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി സ്ഥാനം പങ്കിടാനാണ് ഹൈക്കമാന്‍ഡ് ചര്‍ച്ചകളില്‍ ഏകദേശ ധാരണയായിട്ടുള്ളത്. നാളെത്തന്നെ സത്യപ്രതിജ്ഞ നടത്താനാണ് ആലോചിക്കുന്നത്.
പ്രതിസന്ധി പരിഹരിക്കാന്‍ ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകളാണ് നടത്തിവന്നത്. സിദ്ധരാമയ്യ സോണിയാഗാന്ധിയുടെ വീട്ടിലെത്തി ചര്‍ച്ച നടത്തി. കെസി വേണുഗോപാലും ചര്‍ച്ചയില്‍ പങ്കെടുത്തു. രാഹുല്‍ഗാന്ധി ഡികെ ശിവകുമാറുമായും ചര്‍ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സിദ്ധരാമയ്യ, ഡികെ ശിവകുമാര്‍ എന്നിവരുമായി ചര്‍ച്ച നടത്തി.
ആദ്യ രണ്ടുവര്‍ഷം സിദ്ധരാമയ്യ മുഖ്യമന്ത്രിയാകാനാണ് ധാരണ. അതിനുശേഷം മൂന്നുവര്‍ഷം ഡികെ ശിവകുമാര്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കും. സിദ്ധരാമയ്യ സര്‍ക്കാറില്‍ ഡികെ ശിവകുമാറില്‍ ചേരില്ല. പകരം ഡികെ നിര്‍ദേശിക്കുന്ന അദ്ദേഹത്തിന്റെ അനുയായികള്‍ മന്ത്രിസഭയില്‍ ഇടംപിടിക്കും. സിദ്ധരാമയ്യ സര്‍ക്കാരില്‍ മൂന്നു ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്.
മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പുറത്ത് പ്രഖ്യാപിക്കില്ല. എന്നാല്‍ മുഖ്യമന്ത്രിസ്ഥാനം പങ്കിടുന്നതില്‍ ഡികെ ശിവകുമാറിന് ഹൈക്കമാന്‍ഡ് ഉറപ്പ് നല്‍കിയിട്ടുണ്ട്. സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്നത് കണക്കിലെടുത്ത് അദ്ദേഹത്തിന്റെ വസതിക്ക് പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. സിദ്ധരാമയ്യ അനുകൂലികള്‍ സംസ്ഥാനത്ത് ആഹ്ലാദപ്രകടനം നടത്തുകയാണ്.
#WATCH | Congress leader Siddaramaiah returns to the hotel where he is staying during his Delhi visit, awaiting the party high command's decision on the Karnataka CM post pic.twitter.com/CApcMRQXQI
â ANI (@ANI) May 17, 2023
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
