സിക്കിം മണ്ണിടിച്ചില്‍: ഒരു സൈനികന്റെ മൃതദേഹം കണ്ടെത്തി; അഞ്ചുപേര്‍ക്കായി തിരച്ചില്‍

സൈനുദ്ദീന്‍ പി കെ എന്ന സൈനികന്റെ മൃതദേഹമാണ് കണ്ടെത്തിയത്

Sikkim landslide searching
Sikkim landslide searching
Edited by :jayakumarna
Last Updated :9 ജൂൺ 2025, 3:32 pm IST

ഗാംഗ്‌ടോക്: സിക്കിമിലെ ചാറ്റെനില്‍ സൈനിക ക്യാമ്പില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ ( Sikkim landslide ) കാണാതായ ആറ് ജവാന്മാരില്‍ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. സൈനുദ്ദീന്‍ പി കെ എന്ന സൈനികന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ മറ്റു സൈനികരെ കണ്ടെത്തുന്നതിനായി തിരച്ചില്‍ തുടരുകയാണെന്ന് മാംഗന്‍ പൊലീസ് സൂപ്രണ്ട് സോനം ഡെച്ചു ഭൂട്ടിയ പറഞ്ഞു.

വടക്കന്‍ സിക്കിമിലെ ചാറ്റെനില്‍ ജൂണ്‍ ഒന്നിന് ഉണ്ടായ മണ്ണിടിച്ചിലിലാണ് സൈനിക ക്യാമ്പ് അപകടത്തില്‍പ്പെട്ടത്. മണ്ണിടിച്ചിലില്‍ സൈനിക ക്യാമ്പിലെ ആറു സൈനികരെയാണ് കാണാതായത്. ഇതില്‍ ഒരാളുടെ മൃതദേഹമാണ് ലഭിച്ചത്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. നാലു പേരെ രക്ഷപ്പെടുത്തിയിരുന്നതായും മാംഗന്‍ ജില്ലാ പൊലീസ് അറിയിച്ചു.

കനത്ത മഴയെ തുടര്‍ന്ന് വടക്കന്‍ സിക്കിമില്‍ നിരവധി പ്രദേശങ്ങളിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. പ്രതികൂല കാലാവസ്ഥ കാരണം വടക്കന്‍ സിക്കിമിലെ ലാച്ചെന്‍, ലാച്ചുങ്, ചുങ്താങ് പട്ടണങ്ങളില്‍ ദിവസങ്ങളോളം കുടുങ്ങിക്കിടക്കുകയായിരുന്ന ഏകദേശം 2,000 വിനോദസഞ്ചാരികളെ റോഡ്, വ്യോമ മാര്‍ഗം രക്ഷപ്പെടുത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now