ബിജെപി നേതാവിന്റെ ജന്മദിന ആഘോഷം കൊഴുപ്പിക്കാന്‍ പാര്‍ട്ടിക്കിടെ വെടിവയ്പ്; വേദിയില്‍ പാടിക്കൊണ്ടിരുന്ന ഗായകന് പരിക്ക്

ബിജെപി നേതാവിന്റെ ജന്മദിന ആഘോഷം കൊഴുപ്പിക്കാന്‍ പാര്‍ട്ടിക്കിടെ വെടിവയ്പ്; വേദിയില്‍ പാടിക്കൊണ്ടിരുന്ന ഗായകന് പരിക്ക്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:32 am IST

ബലിയ (ഉത്തര്‍പ്രദേശ്): ബിജെപി നേതാവിന്റെ ജന്മ ദിന പാര്‍ട്ടിക്കിടെ ആഘോഷം കൊഴുപ്പിക്കാന്‍ വച്ച വെടിയേറ്റ് ഗായകന് പരിക്ക്. ജന്മദിന വിരുന്നില്‍ പാടാനെത്തിയെ ഭോജ്പുരി ഗായകന്‍ ഗോലു രാജയ്ക്കാണ് വെടിയേറ്റത്. 

ബലിയയിലെ മഹാകല്‍പുരില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. യുവ മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ഭാനു ദുബൈയുടെ വീട്ടില്‍ നടന്ന ജന്മദിന പാര്‍ട്ടിക്കിടെ ആഘോഷം കൊഴുപ്പിക്കാന്‍ വെടിയുതിര്‍ക്കുകയായിരുന്നു. പാര്‍ട്ടിക്കു വന്ന അതിഥികളാണ് ആകാശത്തേക്കു വെടിവച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വേദിയില്‍ മറ്റുള്ളവരോടൊപ്പം പാടിക്കൊണ്ടിരിക്കുകയായിരുന്ന ഗോലു രാജയുടെ വയറിലും കയ്യിലുമാണ് വെടിയേറ്റത്. എല്ലിനു പൊട്ടലുണ്ട്. ഗായകന്‍ അപകടാവസ്ഥയില്‍ അല്ലെന്ന് പൊലീസ് പറഞ്ഞു. 

ലൈസന്‍സ് ഉള്ള റിവോള്‍വറില്‍നിന്നാണ് വെടിയുതിര്‍ത്തിരിക്കുന്നത്. ആരാണ് വെടിയുതിര്‍ത്തതെന്ന് കണ്ടെത്താനായിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now