തമിഴ്‌നാട്ടില്‍ കത്തുന്ന ചിരാതുകള്‍ വീഴാതെ ശരീരത്തില്‍ ബാലന്‍സ് ചെയ്ത് വിസ്മയിപ്പിച്ച് ആറു വയസുകാരന്റെ യോഗാഭ്യാസം

Last Updated :20 January 2024, 8:33 am IST

News Now

ചെന്നൈ: തമിഴ്‌നാട്ടില്‍ കത്തുന്ന ചിരാതുകള്‍ വീഴാതെ ശരീരത്തില്‍ ബാലന്‍സ് ചെയ്ത് വിസ്മയിപ്പിച്ച് ആറു വയസുകാരന്റെ യോഗാഭ്യാസം. ഭദ്രാസനത്തിന്റെ ഭാഗമായാണ് ശരീരത്തില്‍ കത്തുന്ന ചിരാതുകള്‍ വച്ചത്.

തിരുവണാമലയിലാണ് സംഭവം. ആറു വയസുകാരനായ ദേവേഷ് സായ് ആണ് യോഗാഭ്യാസം കൊണ്ട് ജനങ്ങളെ വിസ്മയിപ്പിച്ചത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വച്ച കത്തുന്ന ചിരാതുകള്‍ വീഴാതെ അഞ്ചുമിനിറ്റ് നേരമായിരുന്നു അഭ്യാസ പ്രകടനം. കത്തുന്ന 15 ചിരാതുകളാണ് വച്ചത്.  ബാബാജി ആശ്രമത്തിലായിരുന്നു ഭദ്രാസനം നടത്തിയത്.

ചിരാതുകളിലെ തീജ്വാല തന്നെ അലോസരപ്പെടുത്തിയില്ല എന്ന് ദേവേഷ് പറഞ്ഞു. ചിരാതുകളില്‍ നിന്ന് ഉയര്‍ന്ന ചൂട് തന്നെ അലട്ടിയില്ല. നാലുവയസു മുതലാണ് താന്‍ യോഗ പരിശീലിക്കാന്‍ തുടങ്ങിയത്.കത്തുന്ന വിളക്കുകള്‍ ശരീരത്തില്‍ വച്ച് ഭദ്രാസനം ഭംഗിയായി നിര്‍വഹിക്കാന്‍ കഴിഞ്ഞതായും ആറു വയസുകാരന്‍  പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates