
News Now
ചീഫ് ജസ്റ്റിസിനെതിരായ വിവാദ പരാമർശം; സഞ്ജയ് റാവത്തിന് സുപ്രീം കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നോട്ടീസ്

'ദസറയില് രാവണനൊപ്പം പാറ്റയെയും കത്തിക്കും'; അഴുക്കിന്റെ പ്രതീകമെന്ന് രാംലീലാ കമ്മിറ്റി

സ്വകാര്യ ബസുകള് നവംബര് മൂന്നു മുതല് അനിശ്ചിത കാല പണിമുടക്കിലേക്ക്

ഇഞ്ചിയും പച്ചമുളകും ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

പാമ്പ് എന്ന് കേള്ക്കുമ്പോള് തന്നെ ഞെട്ടുന്നവരാണ് ഭൂരിഭാഗം ആളുകളും. പാമ്പ് ദേഹത്തുകൂടി ഇഴഞ്ഞാലോ, ഒന്നും പറയേണ്ടതില്ല. ഇപ്പോള് ഒരു സ്ത്രീയുടെ ദേഹത്തുകൂടി മൂര്ഖന് പാമ്പ് ഇഴയുന്ന വീഡിയോയാണ് വൈറലാകുന്നത്.
സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. പുറത്ത് കട്ടിലില് കിടക്കുകയാണ് സ്ത്രീ. ഈസമയത്താണ് മൂര്ഖന് പാമ്പ് ദേഹത്തുകൂടി ഇഴഞ്ഞുനീങ്ങിയത്. മൂര്ഖന് പാമ്പിനെ കണ്ട് സ്ത്രീ സഹായത്തിനായി അലമുറയിട്ട് കരയുന്നതും വീഡിയോയില് കേള്ക്കാം.
When this happens, what would be your reaction??
â Susanta Nanda IFS (@susantananda3) August 28, 2022
For information, the snake moved away after few minutes without out causing any harmâ¦
(As received from a colleague) pic.twitter.com/N9OHY3AFqA
ദേഹത്തുകയറി അല്പ്പംനേരം പത്തിവിടര്ത്തി നിന്ന ശേഷമാണ് മൂര്ഖന് പാമ്പ് ഇഴഞ്ഞുനീങ്ങിയത്. പാമ്പിന്റെ കടിയേല്ക്കാതെ കഷ്ടിക്കാണ് സ്ത്രീ രക്ഷപ്പെട്ടത്. പാമ്പ് ദേഹത്തുകൂടി ഇഴഞ്ഞുനീങ്ങുന്നതായി സംശയം തോന്നിയാല് സംയമനം പാലിച്ച് അനങ്ങാതെ കിടന്നാല് പാമ്പ് ഇഴഞ്ഞ് പുറത്തേയ്ക്ക് പോയിക്കൊള്ളുമെന്ന് സുശാന്ത നന്ദ ട്വിറ്ററില് കുറിച്ചു. പാമ്പിനെ പ്രകോപിപ്പിക്കാതെ സംയമനം പാലിക്കുകയാണ് പ്രധാനമെന്നും സുശാന്ത നന്ദ പറയുന്നു.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


