പാമ്പിനെ പിടികൂടി വായിലാക്കി അണ്ണാന്‍, അമ്പരപ്പ്- വൈറല്‍ വീഡിയോ 

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്

പാമ്പിനെ ആക്രമിക്കുന്ന അണ്ണാന്‍
Last Updated :20 January 2024, 8:49 am IST

പാമ്പ് എന്ന് കേള്‍ക്കുന്നത് തന്നെ ചിലര്‍ക്ക് പേടിയാണ്. പാമ്പിനെ നേരിട്ട് കണ്ടാലോ പറയുകയും വേണ്ട. പാമ്പിനെയും കീരിയെയും ബദ്ധവൈരികളായാണ് കണക്കാക്കുന്നത്. ഇരുവരും തമ്മിലുള്ള പോരാട്ടത്തിന്റെ നിരവധി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ പാമ്പിനെ അണ്ണാന്‍ ആക്രമിക്കുന്നത് അപൂര്‍വ്വമായാണ് കണ്ടിട്ടുള്ളത്. ഇപ്പോള്‍ പാമ്പിനെ തിന്നുന്ന അണ്ണാന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. ആദ്യം പാമ്പിനെ ആക്രമിക്കാന്‍ ശ്രമിക്കുന്നതും സ്വയരക്ഷയുടെ ഭാഗമായി പാമ്പ് കൊത്താന്‍ പോകുന്നതുമാണ് വീഡിയോയുടെ തുടക്കത്തില്‍. എന്നാല്‍ വിടാന്‍ ഒരുക്കമല്ലാതിരുന്ന അണ്ണാന്‍ പാമ്പിന്റെ വാലില്‍ പിടിത്തം ഇടുന്നതാണ് വീഡിയോയിലെ അടുത്തഭാഗം. 

പാമ്പിന്റെ വാലില്‍ കടിച്ചുപിടിച്ച് കുടയാന്‍ ശ്രമിച്ചു. അവസാനം പാമ്പിനെ വരുതിയിലാക്കിയ അണ്ണാന്‍ അതിനെ തിന്നുന്നതാണ് അമ്പരപ്പിക്കുന്ന വീഡിയോയിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now