കശ്മീരില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ച് സൈനികന് വീരമൃത്യു

ജമ്മു കശ്മീരില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ച് സൈനികന് വീരമൃത്യു

Soldier killed in accidental grenade blast
Soldier killed in accidental grenade blastപ്രതീകാത്മക ചിത്രം
Edited by :dhanojam
Last Updated :30 സെപ്റ്റംബർ 2025, 7:10 am IST

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ച് സൈനികന് വീരമൃത്യു. ഗ്രനേഡ് അബദ്ധത്തില്‍ പൊട്ടിയതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പൂഞ്ച് ജില്ലയില്‍ ഇന്നലെ വൈകീട്ട് 7.45 ഓടേ സുരന്‍കോട്ട് പ്രദേശത്താണ് സംഭവം. പ്രദേശത്തെ സൈനിക ക്യാമ്പില്‍ കാവല്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സൈനികനാണ് മരിച്ചത്. സൈനികന്‍ ഗ്രനേഡ് തെറ്റായി കൈകാര്യം ചെയ്തതിനാലാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അധികൃതര്‍ മരണം സ്ഥിരീകരിച്ചു. അപകടവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

News Now

Summary

Soldier killed in accidental grenade blast in J-K’s Poonch

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates