
കശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; സൈനികന് വീരമൃത്യു
ലാന്‍സ് നായിക് സുഭാഷ് ചന്ദ്രനാണ് മരിച്ചത്.

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായി ഉണ്ടായ ഏറ്റമുട്ടലില്‍ സൈനികന് വീരമൃത്യു. ലാന്‍സ് നായിക് സുഭാഷ് ചന്ദര്‍ ആണ് മരിച്ചത്.
പൂഞ്ച് അതിര്‍ത്തിയില്‍ ഭീകരരുടെ നുഴഞ്ഞുകയറാനുള്ള ശ്രമം ചെറുക്കുന്നതിനിടെയായിരുന്നു പ്രത്യാക്രമണം. ഗുരുതരമായി പരിക്കേറ്റ സൈനികന് പിന്നീട് ചികിത്സയിലിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഏറ്റുമുട്ടലില്‍ ഭീകരരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സൈനികന്റെ മൃതദേഹം സൈന്യത്തിന് വിട്ടുനല്‍കി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
24 മണിക്കൂറിനുള്ളില്‍ ജമ്മു മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. പ്രദേശത്ത് തിരച്ചില്‍ ഊര്‍ജിതമാക്കി. കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി കഴിഞ്ഞ ദിവസം മേഖല സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ഭീകരാക്രമണങ്ങള്‍ നേരിടാനുള്ള നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു.
WHAT TO READ NEXT

നീറ്റില്‍ പുനഃപരീക്ഷയില്ല; സുപ്രീം കോടതി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ രൂപകല്‍പ്പന; ആര്‍ക്കിടെക്റ്റ് എന്‍ എം സലീം അന്തരിച്ചു

ബജറ്റ് വിഹിതം വെട്ടിക്കുറച്ചു; കോഴിക്കോട് പെരുവണ്ണാമൂഴി ബയോളജിക്കൽ പാർക്ക് പദ്ധതി പ്രതിസന്ധിയിൽ
ശ്രീശാന്ത്, അശ്വിൻ... റെക്കോർഡിൽ ഇനി 'പ്രിൻസ് യാദവും'; നിർണായകം '13 റൺസ്'!

മൂന്നാറിലെ ഗതാഗതക്കുരുക്കിന് പരിഹാരം അകലെ; പാർക്കിങ് സൗകര്യത്തിന് റവന്യൂ ഭൂമിയില്ലെന്ന് റിപ്പോർട്ട്

Related News


ജമ്മുവില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് നാല് സൈനികര്‍ കൊല്ലപ്പെട്ടു; അന്വേഷണം

'92 സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയത് ഗൗരവകരം'; സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ 22 പ്രതികളെ വെറുതെ വിട്ടത് പരിശോധിക്കാന്‍ സുപ്രീംകോടതി
