
കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയും ടാസ്ക്ഫോഴ്സും രൂപീകരിച്ചു; ഗുലാം നബിയും ആനന്ദ് ശര്‍മ്മയും കെ സി വേണുഗോപാലും സമിതിയില്‍
സോണിയാഗാന്ധിയുടെ അധ്യക്ഷതയിലുള്ള രാഷ്ട്രീയകാര്യ സമിതിയില്‍ എട്ട് അംഗങ്ങളാണുള്ളത്

ന്യൂഡല്‍ഹി: ഉദയ്പൂരില്‍ നടന്ന ചിന്തന്‍ ശിബിര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി രൂപീകരിച്ചു. 2024 ലെ പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ക്കായി ടാസ്ക് ഫോഴ്സ് സമിതിയെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി നിയോഗിച്ചു. ഭരതപര്യടനം ഏകോപിപ്പിക്കുന്നതിനായി മറ്റൊരു കമ്മിറ്റിയെയും രൂപീകരിച്ചിട്ടുണ്ട്.
സോണിയാഗാന്ധിയുടെ അധ്യക്ഷതയിലുള്ള രാഷ്ട്രീയകാര്യ സമിതിയില്‍ എട്ട് അംഗങ്ങളാണുള്ളത്. രാഹുല്‍ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ദിഗ് വിജയ് സിംഗ്, അംബിക സോണി, ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ്മ, കെ സി വേണുഗോപാല്‍, ജിതേന്ദ്ര സിങ് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. ഇതില്‍ ഗുലാം നബിയും, ആനന്ദ് ശര്‍മ്മയും പാര്‍ട്ടിയില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് ജി-23 നേതാക്കളില്‍ ഉള്‍പ്പെട്ടവരാണ്.
പൊതു തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ക്കായി രൂപീകരിച്ച ടാക്സ് ഫോഴ്സിലും എട്ടംഗങ്ങളാണുള്ളത്. പി ചിദംബരം, മുകുള്‍ വാസ്നിക്, ജയറാം രമേശ്, പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍, അജയ് മാക്കന്, രണ്‍ദീപ് സുര്‍ജേവാല, തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോളു തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. ഭാരത് ജോഡോ യാത്ര പ്ലാനിങ് ഗ്രൂപ്പില്‍ ദിഗ് വിജയ് സിംഗ്, സച്ചിന് പൈലറ്റ്, ശശി തരൂര്‍ തുടങ്ങി ഒമ്പത് അംഗങ്ങളാണുള്ളത്.
Congress Interim President Sonia Gandhi constitutes Political Affairs Group, Task Force -2024 and Central Planning Group for 'Bharat Jodo Yatra'. pic.twitter.com/LQP1BhvImd
â ANI (@ANI) May 24, 2022
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്



