എന്‍ഡിഎ സഖ്യകക്ഷികള്‍ക്കു പുറമേ ഒട്ടേറെ പാര്‍ട്ടികള്‍ മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചു രംഗത്തുവന്നിട്ടുണ്ട്

ദ്രൗപദി മുര്‍മു / ഫയല്‍
Last Updated :20 January 2024, 9:04 am IST

News Now

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ സഖ്യകക്ഷിയായ എസ്ബിഎസ്പി രാഷ്ട്രതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചു. പാര്‍ട്ടി നേതാവ് ഓം പ്രകാശ് രാജ്ഭര്‍ ആണ് ഇക്കാര്യം അറിയിച്ചത്. 

പാര്‍ട്ടിയിലെ കൂടിയാലോചനകള്‍ക്കു ശേഷമാണ് മുര്‍മുവിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതെന്ന് ഓംപ്രകാശ് അറിയിച്ചു. ഉത്തര്‍പ്രദേശ് നിയമസഭയില്‍ എസ്ബിഎസ്പിക്ക് ആറ് എംഎല്‍എമാരാണ് ആണ് ഉള്ളത്.

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ദ്രൗപതി മുര്‍മുവിന്റെ വിജയം അനായാസമെന്ന സൂചനകളാണ് പുറത്തുവരുന്നത്. എന്‍ഡിഎ സഖ്യകക്ഷികള്‍ക്കു പുറമേ ഒട്ടേറെ പാര്‍ട്ടികള്‍ മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചു രംഗത്തുവന്നിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates