ഭര്‍ത്താവിനെ വിട്ട് തനിക്കൊപ്പം വരണം; നിരസിച്ച 26കാരിയെ കൈകള്‍ കെട്ടി ദേഹത്ത് ആസിഡ് ഒഴിച്ചു; അയല്‍വാസിയായ 23കാരന്‍ അറസ്റ്റില്‍

വിവാഹാഭ്യർഥന നിരസിച്ചതിന്​ യുവതി​യുടെ ദേഹത്ത്​ കാമുകൻ ആസിഡ്​ ഒഴിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:51 am IST
Edited by :migrator


ന്യൂഡൽഹി: വിവാഹാഭ്യർഥന നിരസിച്ചതിന്​ യുവതി​യുടെ ദേഹത്ത്​ കാമുകൻ ആസിഡ്​ ഒഴിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്​. 23 വയസുള്ള അയൽവാസി യുവാവാണ്​ 26 വയസുള്ള യുവതിക്ക്​ മേൽ ആസിഡ്​ ഒഴിച്ചത്​. ഡൽഹി ബാവനയിലാണ്​ സംഭവം.

മോണ്ടു എന്ന യുവാവിനെ പൊലീസ്​ പിന്നീട്​ അറസ്റ്റ്​ ചെയ്​തു. വിവാഹിതയായ യുവതിയെ വിവാഹ അഭ്യർഥന നടത്തി മോണ്ടു നിരന്തരം ശല്യം ചെയ്യുമായിരുന്നു. ശല്യം സഹിക്കാനാവാതെ യുവതിയും കുടുംബവും വീട്​ മാറി.

സംഭവ ദിവസം യുവതിയുടെ വീടിനടുത്തെത്തിയ മോണ്ടു​ യുവതിയോട്​ ഭർത്താവിനെ ഉപേക്ഷിച്ച്​ തനിക്കൊപ്പം വരാൻ ആവശ്യപ്പെട്ടു. നിരസിച്ച യുവതിയുടെ കൈകൾ പിന്നിൽ കെട്ടി ദേഹത്തേക്ക്​​ ആസിഡ്​ ഒഴിച്ച്​ കടന്നു കളയുകയായിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്​ഥാനത്തിൽ ബീഹാറിലെ ബക്​സറിൽ നിന്നാണ്​ മോണ്ടുവിനെ അറസ്റ്റ്​ ചെയ്​തത്​.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now