ഒടുവിൽ ആ അം​ഗീകാരം എത്തി; യുനെസ്കോയുടെ സർ​ഗാത്മക ന​ഗര പട്ടികയിൽ ശ്രീന​ഗറും

ഒടുവിൽ ആ അം​ഗീകാരം എത്തി; യുനെസ്കോയുടെ സർ​ഗാത്മക ന​ഗര പട്ടികയിൽ ശ്രീന​ഗറും

ദാൽ തടാകം. സായാഹ്ന കാഴ്ച/ ട്വിറ്റർ
Last Updated :20 January 2024, 8:51 am IST
Edited by :migrator

ശ്രീന​ഗർ: യുനെസ്കോയുടെ സർ​ഗാത്മക ന​ഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് ശ്രീന​ഗർ. കരകൗശലം, നാടോടി കലകൾ എന്നിവയ്ക്കുള്ള പ്രത്യേക പരാമർശത്തോടെയാണ് ശ്രീന​ഗർ ഈ നേട്ടം സ്വന്തമാക്കിയത്. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം യുനെസ്കോയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. 246 ന​ഗരങ്ങളുടെ പട്ടികയിലേക്ക് പുതുതായി 49 എണ്ണമാണ് കൂട്ടിച്ചേർത്തത്. 

നേട്ടത്തിൽ ശ്രീന​ഗറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ജമ്മു കാശ്മീർ ജനതയെ അഭിനന്ദിക്കുന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ഇങ്ങനെയൊരു നേട്ടം കൈവരിക്കുന്നതിനായി കഴിഞ്ഞ നാല് വർഷമായി തയ്യാറെടുത്ത് വരികയായിരുന്നെന്ന് ഇൻടാക് (ഐഎൻടിഎസിഎച്ച്) ജമ്മു കശ്മീർ ചാപ്റ്റർ കൺവീനർ സലിം ബൈ​ഗ് പറഞ്ഞു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ കരകൗശല വിദ്യ നിലനിർത്തിയ കലാകാരന്മാർക്കുള്ള അം​ഗീകാരമാണിതെന്നും അദ്ദേഹം പറഞ്ഞു.

ശ്രീന​ഗറിന് പുറമേ ​ഗ്വാളിയോറും ഇതേ നേട്ടത്തിനുള്ള പട്ടികയിലുണ്ടായിരുന്നു. അവസാന നിമിഷമാണ് ശ്രീന​ഗറിന് നറുക്കു വീണതെന്നും ബൈ​ഗ് വ്യക്തമാക്കി. 

News Now