45കാരന്റെ മലദ്വാരത്തിലൂടെ കൂട്ടുകാര്‍ സ്റ്റീല്‍ ഗ്ലാസ് അടിച്ചുകയറ്റി, 'അറിയാതെ' വേദന സഹിച്ചത് പത്തുദിവസം; ഒടുവില്‍ ശസ്ത്രക്രിയ 

ഒഡീഷ സ്വദേശിയായ 45കാരന്റെ മലദ്വാരത്തിലൂടെ സ്റ്റീല്‍ ഗ്ലാസ് കുത്തിക്കയറ്റി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:05 am IST
Edited by :migrator

ഭുവനേശ്വര്‍: ഒഡീഷ സ്വദേശിയായ 45കാരന്റെ മലദ്വാരത്തിലൂടെ സ്റ്റീല്‍ ഗ്ലാസ് കുത്തിക്കയറ്റി. 45കാരന്‍ മദ്യലഹരിയിലായിരുന്ന സമയത്ത് കൂട്ടുകാരാണ്‌
കൃത്യം ചെയ്തത്.  വന്‍കുടലില്‍ ശസ്ത്രക്രിയ നടത്തി ഡോക്ടര്‍മാര്‍ സ്റ്റീല്‍ ഗ്ലാസ് പുറത്തെടുത്തു. 45കാരന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ഗുജറാത്തിലെ സൂറത്തില്‍ ജോലി ചെയ്യുന്ന സമയത്താണ് 45കാരനായ കൃഷ്ണ റൗട്ടിന് ദുരനുഭവം ഉണ്ടായത്. പത്തുദിവസം മുന്‍പ് കൂട്ടുകാരുമായി ചേര്‍ന്ന് പാര്‍ട്ടി നടത്തുന്നതിനിടെയാണ് സംഭവം. കൂട്ടുകാര്‍ 45കാരന്റെ മലദ്വാരത്തിലൂടെ സ്റ്റീല്‍ ഗ്ലാസ് കുത്തിക്കയറ്റുകയായിരുന്നു. ഈസമയത്ത് മദ്യലഹരിയിലായിരുന്നത് കൊണ്ട് കൃഷ്ണ അറിഞ്ഞില്ല. 

അടുത്ത ദിവസം കൃഷ്ണയ്ക്ക് വയറുവേദന അനുഭവപ്പെട്ട് തുടങ്ങി. വേദന അസഹനീയമായതോടെ, സൂറത്തില്‍ നിന്ന് ഒഡീഷയിലെ സ്വന്തം ഗ്രാമത്തിലേക്ക് പോയി. ഗ്രാമത്തില്‍ എത്തിയപ്പോഴേക്കും വയറു വീര്‍ത്തുവരാന്‍ തുടങ്ങി. വീട്ടുകാരുടെ ഉപദേശപ്രകാരം ആശുപത്രിയില്‍ എത്തിയതോടെയാണ് സംഭവം അറിഞ്ഞത്.

മെഡിക്കല്‍ കോളജില്‍ എക്സറേ എടുത്തപ്പോഴാണ് സ്റ്റീല്‍ ഗ്ലാസ് കണ്ടെത്തിയത്. മലദ്വാരം വഴി വന്‍കുടലില്‍ നിന്ന് സ്റ്റീല്‍ ഗ്ലാസ് പുറത്തെടുക്കാന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി പുറത്തെടുക്കുകയായിരുന്നു. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും 45കാരന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now