
അസ്ഹറുദീന്റെ ബംഗ്ലാവില്‍ മോഷണം; ടിവി സെറ്റും 50,000 രൂപയും കവര്‍ന്നു
2025 മാര്‍ച്ച് 7നും ജൂലൈ 18നും ഇടയില്‍ ബംഗ്ലാവില്‍ ആളില്ലാതെ കിടന്ന സമയത്താണ് മോഷണം നടന്നതെന്നാണ് പരാതിയിലുള്ളത്

പൂനെ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദീന്റെ ലോണാവാല ബംഗ്ലാവില്‍ നിന്നും 50,000 രൂപയും ടിവി സെറ്റും മോഷണം പോയി. ഭാര്യ സംഗീത ബിജ്ലാനിയുടെ ഉമസ്ഥതയിലുള്ള ബംഗ്ലാവില്‍ നിന്നാണ് മോഷണം നടന്നിരിക്കുന്നത്. മാര്‍ച്ച് 7നും ജൂലൈ 18നും ഇടയിലാണ് മോഷണം നടന്നതെന്ന് പൂനെ റൂറല്‍ പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.
മോഷണം നടത്തിയവരെ കണ്ടെത്താനായിട്ടില്ല. ബംഗ്ലാവിന്റെ പിന്‍ഭാഗത്തെ കോമ്പൗണ്ട് മതിലിലൂടെയാണ് അകത്ത് കടന്നത്. തുടര്‍ന്ന് ഒന്നാം നിലയിലെ ഗ്യാലറിയില്‍ കയറി ജനല്‍ ഗ്രില്‍ തുറന്ന് ബംഗ്ലാവിനുള്ളില്‍ പ്രവേശിക്കുകയായിരുന്നു. 7000 രൂപയുടെ ടെലിവിഷന്‍ സെറ്റും മോഷ്ടിച്ചു. മോഷണത്തിന് പുറമെ പ്രതികള്‍ വീടിനുള്ളിലെ മറ്റ് വസ്തുവകകള്‍ നശിപ്പിച്ചു. അസ്ഹറുദീന്റെ പേഴ്സണല്‍ അസിസ്റ്റന്റ് മുഹമ്മദ് മുജീബ് ഖാന് ആണ് പരാതി നല്‍കിയത്. 2025 മാര്‍ച്ച് 7നും ജൂലൈ 18നും ഇടയില്‍ ബംഗ്ലാവില്‍ ആളില്ലാതെ കിടന്ന സമയത്താണ് മോഷണം നടന്നതെന്നാണ് പരാതിയിലുള്ളത്.
WHAT TO READ NEXT

ഇനി ഒറ്റയ്ക്ക്; ഇന്ത്യാ സഖ്യത്തിന്റെ ഭാഗമല്ലെന്ന് ആം ആദ്മി
പരാതിയെത്തുടര്‍ന്ന് ബിഎന്‍എസ് സെക്ഷന്‍ 331(3), 331(4), 305(മ), 324(4), 324(5) പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ജൂലൈ 19 ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മോഷണ വസ്തുക്കള്‍ ഇതുവരെ കണ്ടെടുത്തിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. ഫോറന്‍സിക് പരിശോധനയും നടത്തി.
News Now
'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

Summary
TV Set, Rs 50,000 Stolen From Former Cricketer Mohammad Azharuddin 's Lonavala Bungalow
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



