നാട്ടിലിറങ്ങിയ പുലിക്കുട്ടിയുമായി ഏറ്റുമുട്ടി കരിയ; ഇരുവർക്കും ദാരുണാന്ത്യം

ആറ് മാസം പ്രായമുള്ള പുലിക്കുട്ടിയും ഗ്രാമീണർ ഓമനിച്ചുവളർത്തുന്ന ‘കരിയ’ എന്ന നായയുമാണ് പോരാട്ടം നടത്തി ജീവൻ വെടിഞ്ഞത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:40 am IST

ബാം​ഗളൂർ; പരസ്പരം ഏറ്റുമുട്ടിയ പുലിക്കുട്ടിക്കും തെരുവുനായയ്ക്കും ദാരുണാന്ത്യം. ബാം​ഗളൂർ മാണ്ഡ്യയിലെ  കെ.ആർ. പേട്ട് അണ്ണച്ചെക്കനഹള്ളിയിലാണ് സംഭവമുണ്ടായത്. ആറ് മാസം പ്രായമുള്ള പുലിക്കുട്ടിയും ഗ്രാമീണർ ഓമനിച്ചുവളർത്തുന്ന ‘കരിയ’ എന്ന നായയുമാണ് പോരാട്ടം നടത്തി ജീവൻ വെടിഞ്ഞത്. 

കഴിഞ്ഞദിവസം പുലർച്ചെ കൃഷിയിടത്തേക്ക് പോകാനിറങ്ങിയ ഗ്രാമീണരാണ് പുലിക്കുട്ടിയെ ചത്തനിലയിൽ കണ്ടത്. തൊട്ടടുത്ത് തെരുവുനായയെയും കണ്ടെത്തി. തുടർന്ന് ഗ്രാമീണർ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. നായയുടെ കടിയേറ്റാണ് പുലിക്കുട്ടി ചത്തത്. നായക്കും ​ഗുരുതരമായി പരുക്കേറ്റിരുന്നു. 

രാത്രി ശബ്ദംകേട്ടിരുന്നെങ്കിലും ഗ്രാമീണർ പുറത്തിറങ്ങിയില്ല. വന്യജീവികൾ ഇറങ്ങുന്ന, കാടിനോടുചേർന്ന പ്രദേശമാണിത്. നേരത്തെയും ഇവിടെനിന്ന് പുലി നായയെ പിടികൂടിയിട്ടുണ്ടെങ്കിലും നായയുടെ ചെറുത്തുനിൽപ്പിൽ പുലി ചാകുന്നത് ആദ്യമായാണ്. ‘കരിയ’യ്ക്ക് ഗ്രാമീണർക്കിടയിൽ വീരപരിവേഷമാണുള്ളത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now