
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ ഭൂചലനം; അഫ്ഗാനിസ്ഥാൻ പ്രഭവ കേന്ദ്രം; 6.6 തീവ്രത (വീഡിയോ)
അഫ്ഗാനിസ്ഥാനിലെ ജുറുമാണ് പ്രഭവ കേന്ദ്രം. പ്രഭവ കേന്ദ്രത്തിൽ നിന്ന് അധികം ദൂരമില്ലാത്ത ഇന്ത്യൻ സംസ്ഥാനങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്

ന്യൂഡൽഹി: ഡൽഹി ഉൾപ്പെടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ ഭൂചലനം. രാത്രി 10.17ഓടെയാണ് റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഡൽഹിക്ക് പുറമെ ജമ്മു കശ്മീർ, പഞ്ചാബ്, ഉത്തർപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഒരു മിനിറ്റ് നേരം ഭൂചനം അനുഭവപ്പെട്ടു.
അഫ്ഗാനിസ്ഥാനിലെ ജുറുമാണ് പ്രഭവ കേന്ദ്രം. പ്രഭവ കേന്ദ്രത്തിൽ നിന്ന് അധികം ദൂരമില്ലാത്ത ഇന്ത്യൻ സംസ്ഥാനങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ജനങ്ങളിൽ വീടുകളിൽ നിന്ന് ഇറങ്ങിയോടി.
#WATCH | Punjab: People rush out of their houses to open space as several parts of north India experiences strong tremors of earthquake.
â ANI (@ANI) March 21, 2023
Visuals from Bathinda. pic.twitter.com/js44tjqnGc
ഡല്‍ഹി എന്‍സിആര്‍ മേഖലയില്‍ താമസിക്കുന്ന ആളുകളെല്ലാം കെട്ടിടങ്ങളില്‍ നിന്ന് ഓടി പുറത്തിറങ്ങി ഒഴിഞ്ഞ സ്ഥലങ്ങളില്‍ കൂടി നില്‍ക്കുകയാണ്. കെട്ടിടങ്ങള്‍ക്ക് നാശനഷ്ടമുണ്ടായതായോ ആര്‍ക്കെങ്കിലും ജീവഹാനി സംഭവിച്ചതായോ റിപ്പോര്‍ട്ടുകളില്ല. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് റിപ്പോര്‍ട്ട്.
Earthquake tremors felt in Delhi. #earthquake pic.twitter.com/0V8QK22tMr
â Anamika gaur (@ByAnamika) March 21, 2023
ഇന്ത്യ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ചൈന, തുര്‍ക്ക്‌മെനിസ്ഥാന്‍, കസാഖിസ്ഥാന്‍, തജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി ഒൻപത് പേർ മരിച്ചതായും റിപ്പോർട്ടുകൾ പുറത്തു വന്നു. നൂറിലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
My Home lights dancing after more than a minute of this massive earthquake in delhi #Earthquake pic.twitter.com/8w7knxcJ2H
â Samip Rajguru (@samiprajguru) March 21, 2023
അഫ്ഗാനിസ്താനിലെ ജുറും ഭൂകമ്പ സാധ്യത ഏറെയുള്ള പ്രദേശമാണ്. സമാനമായ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം 2018-ലും ഈ പ്രദേശത്ത് ഉണ്ടായിട്ടുണ്ട്. അന്നും വടക്കേ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്



