തമിഴ്‌നാട്ടിലെ ഹോട്ടലില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ജോലിക്കാരെയും ഭക്ഷണം കഴിക്കാന്‍ എത്തിയവരെയും മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയവരെ തല്ലിയോടിക്കുന്ന എസ്‌ഐ
Last Updated :20 January 2024, 8:43 am IST

News Now

ചെന്നൈ: തമിഴ്‌നാട്ടിലെ ഹോട്ടലില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ജോലിക്കാരെയും ഭക്ഷണം കഴിക്കാന്‍ എത്തിയവരെയും മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കടയുടമ സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ പരാതി നല്‍കി.

ഇന്നലെ കോയമ്പത്തൂരിലാണ് സംഭവം. ഹോട്ടലിലെ ജീവനക്കാരെയും ഭക്ഷണം കഴിക്കാന്‍ എത്തിയവരെയും സബ് ഇന്‍സ്‌പെക്ടര്‍ ലാത്തി കൊണ്ട് തല്ലുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.

പൊലീസുകാര്‍ നിരന്തരം കൈക്കൂലി ആവശ്യപ്പെടാറുണ്ടെന്ന് കടയുടമ പരാതിയില്‍ പറയുന്നു. കഴിഞ്ഞാഴ്ച ഓര്‍ഡര്‍ അനുസരിച്ച് ഭക്ഷണം കഴിച്ച ശേഷം എസ്‌ഐ പണം നല്‍കിയില്ല. പണം ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates