
News Now
ന്യൂഡല്ഹി : പെഗാസസ് ഫോണ് ചോര്ത്തലിന് പണം മുടക്കിയത് ആരെന്ന് അറിയണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി. കേന്ദ്രസര്ക്കാരിന് ഒന്നും മറയ്ക്കാന് ഇല്ലെങ്കില് പ്രധാനമന്ത്രി നരേന്ദ്രമോദി, ഇതിന്റെ സത്യം അറിയണമെന്ന് ആവശ്യപ്പെട്ട് ഇസ്രായേല് പ്രധാനമന്ത്രിക്ക് കത്തെഴുതണമെന്നും സുബ്രഹ്മണ്യന് സ്വാമി ആവശ്യപ്പെട്ടു. ട്വീറ്റിലൂടെയായിരുന്നു സ്വാമിയുടെ പ്രതികരണം.
If we have nothing to hide, then Modi should write to Israeli PM and seek the truth about the NSO's Pegasus project including who paid for it.
â Subramanian Swamy (@Swamy39) July 21, 2021
അതേസമയം ഇസ്രയേല് നിര്മിത ചാര സോഫ്റ്റ്വെയര് ആയ പെഗസസ് ഉപയോഗിച്ചുള്ള ഫോണ് ചോര്ത്തലില് കൂടുതല് വെളിപ്പെടുത്തലുകള് പുറത്തുവന്നു. പട്ടികയില് 14 ലോക നേതാക്കളുടെ ഫോണ് നമ്പറുകള് കണ്ടെത്തിയതായാണ് റിപ്പോര്ട്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല് മക്രോണ്, ദക്ഷിണാഫ്രിക്കന് പ്രസിഡന്റ് സിറില് റാമഫോസ തുടങ്ങിയവരുടെ നമ്പറും പട്ടികയിലുണ്ട്.
മക്രോണിനെ നിരീക്ഷിച്ചത് മൊറോക്കോ ആണെന്നും മാധ്യമങ്ങള് വെളിപ്പെടുത്തുന്നു. 10 പ്രധാനമന്ത്രിമാരുടെയും നമ്പറുകള് ചോര്ത്തി എന്നാണ് റിപ്പോര്ട്ട്. 34 രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്, സൈനിക മേധാവികള്, മുതിര്ന്ന രാഷ്ട്രീയക്കാര് എന്നിവര് നിരീക്ഷണ പട്ടികയിലുണ്ടെന്നാണു വിവരം.
ഇന്ത്യയിലെ ചോര്ത്തലുമായി ബന്ധപ്പെട്ടു പ്രതിഷേധ പരിപാടികള് ശക്തമാക്കാനാണു പ്രതിപക്ഷ പാര്ട്ടികളുടെ തിരുമാനം. ബിജെപി കര്ണാടകയില് 'ഓപ്പറേഷന് താമര' നടപ്പിലാക്കിയ സമയത്ത് സംസ്ഥാനത്തെ കോണ്ഗ്രസ് നേതാക്കളുടെയും ജനതാദള് നേതാക്കളുടെയും ഫോണുകള് ചോര്ത്തിയെന്ന വിവരവും പുറത്തു വന്നിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




