
ജനകീയ നേതാവിന്റെ ചിത്രത്തില്‍ പാലഭിഷേകം നടത്തി അനുയായികള്‍, ആഹ്ലാദം ( വീഡിയോ)
സംസ്ഥാനത്തെ ജനകീയ നേതാവായ സിദ്ധരാമയ്യ രണ്ടാം തവണയാണ് മുഖ്യമന്ത്രിയാകുന്നത്

ബംഗലൂരു: കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ ഹൈക്കമാന്‍ഡ് തീരുമാനിച്ചതോടെ, ബംഗലൂരുവിലെ അദ്ദേഹത്തിന്റെ വസതിക്ക് മുന്നില്‍ അനുയായികള്‍ ആഹ്ലാദപ്രകടനം നടത്തി. സിദ്ധരാമയ്യയുടെ പോസ്റ്ററില്‍ പ്രവര്‍ത്തകര്‍ പാലഭിഷേകം നടത്തി.
സംസ്ഥാനത്തെ ജനകീയ നേതാവായ സിദ്ധരാമയ്യ രണ്ടാം തവണയാണ് മുഖ്യമന്ത്രിയാകുന്നത്. 76 കാരനായ സിദ്ധരാമയ്യ വരുണ മണ്ഡലത്തില്‍ നിന്നാണ് ഇത്തവണ നിയമസഭയിലേക്ക് വിജയിച്ചത്. ആദ്യ രണ്ടു വര്‍ഷമാണ് സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുക. ശേഷിക്കുന്ന കാലം ഡികെ ശിവകുമാര്‍ മുഖ്യമന്ത്രിയാകുമെന്നാണ് ധാരണ.
സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും നടത്തിയ ഇടപെടലുകള്‍ക്കു ശേഷമാണ് ശിവകുമാര്‍ അനുനയ ശ്രമങ്ങള്‍ക്ക് വഴങ്ങിയത്. ഉഫമുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശം ശിവകുമാര്‍ നിരസിച്ചതായാണ് റിപ്പോര്‍ട്ട്. മന്ത്രിയാകാന്‍ ഇല്ലെന്നും, പിസിസി പ്രസിഡന്റായി തുടരുമെന്നുമാണ് ഡികെ ശിവകുമാര്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചത്.
#WATCH | Supporters of Congress leader Siddaramaiah gather outside his residence in Bengaluru; pour milk over his poster#Karnatakacmsuspense pic.twitter.com/o8v1hhHhAC
â ANI (@ANI) May 17, 2023
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്



