അവിഹിതബന്ധമെന്ന് സംശയം; ഭാര്യയെ കോടാലി കൊണ്ട് രണ്ട് കഷണമാക്കി; തലയും ശരീരവും വനത്തില്‍ വെവ്വേറെ കുഴിച്ചിട്ടു; യുവാവ് അറസ്റ്റില്‍

അവിഹിത ബന്ധത്തിന്റെ പേരില്‍ ഭാര്യയെ കോടാലി കൊണ്ട് കൊലപ്പെടുത്തിയ ശേഷം യുവാവ് മൃതദേഹം വനത്തില്‍ കുഴിച്ചുമൂടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

അറസ്റ്റിലായ പ്രതി / ടെലിവിഷന്‍ ചിത്രം
Last Updated :20 January 2024, 9:09 am IST

ഭോപ്പാല്‍: ശ്രദ്ധാവാല്‍ക്കറിന്റേതിന് സമാനമായ കൊലപാതകം മധ്യപ്രദേശിലും. യുവാവ് ഭാര്യയുടെ മൃതദേഹം രണ്ടായി മുറിച്ച ശേഷം വനത്തിന്റെ വിവിധയിടത്തായി കുഴിച്ചിട്ടു. ഷാഹ്‌ദോള്‍ സ്വദേശിയായ രാം കിഷോര്‍ പട്ടേലാണ് ഭാര്യ സരസ്വതി പട്ടേലിനെ കൊലപ്പെടുത്തിയത്. 

അവിഹിത ബന്ധത്തിന്റെ പേരില്‍ ഭാര്യയെ കോടാലി കൊണ്ട് കൊലപ്പെടുത്തിയ ശേഷം യുവാവ് മൃതദേഹം വനത്തില്‍ കുഴിച്ചുമൂടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നവംബര്‍ 13ന് സഹോദരനെയും സഹോദരന്റെ ഭാര്യയെയും കാണാനില്ലെന്ന് കാണിച്ച് യുവാവിന്റെ സഹോദരന്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് നവംബര്‍ 15ന് ഗ്രാമത്തിനടത്തുള്ള വനത്തില്‍ ഒരു സ്ത്രീയുടെ വസ്ത്രങ്ങള്‍ കണ്ടതായി വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാണാതായ സ്ത്രീയുടെതാണ് വസ്ത്രങ്ങളെന്ന് പൊലീസ് കണ്ടെത്തി. അതിന് സമീപത്തുവച്ച് സ്ത്രീയുടെ മൃതദേഹാവശിഷ്ടങ്ങളും പൊലീസ് കണ്ടെത്തി.

പ്രതി രാം കിഷോറിനെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. പ്രതി കുറ്റം സമ്മതിച്ചതായും ഭാര്യയുടെ സ്വഭാവത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് കാട്ടിലേക്ക് കൊണ്ടുപോയി കോടാലി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി. അതിനു ശേഷം തലയും ശരീരവും വെവ്വേറെ കുഴിച്ചിട്ടു. കൊലപാതകത്തിന് ഉപയോഗിച്ച മഴുവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now