'ഓഫീസിലിരുന്ന് കുറച്ച് സമയം യോഗ ചെയ്യാം';  സമ്മര്‍ദം അകലും; ജീവനക്കാരോട് കേന്ദ്രസര്‍ക്കാര്‍

ഈ പുതിയ യോഗ പ്രോട്ടോകോള്‍ സ്വീകരിക്കാനും, പ്രോത്സാഹിപ്പിക്കാനും  കേന്ദ്ര സർക്കാർ  എല്ലാ വകുപ്പുകളോടും ജീവനക്കാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:21 am IST
Edited by :migrator

ന്യൂഡല്‍ഹി:  സമ്മര്‍ദം ഒഴിവാക്കാനും ജോലിയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനുമായി ജോലിക്കിടെ ഓഫീസില്‍  കുറച്ച് സമയം യോഗ ചെയ്യാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍.  ഈ പുതിയ യോഗ പ്രോട്ടോകോള്‍ സ്വീകരിക്കാനും, പ്രോത്സാഹിപ്പിക്കാനും  കേന്ദ്ര സർക്കാർ  എല്ലാ വകുപ്പുകളോടും ജീവനക്കാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ജൂണ്‍ പന്ത്രണ്ടിനാണ് ഇത്തരമൊരു ഉത്തരവ് കേന്ദ്രം ഇറക്കിയത്. 'വൈ ബ്രേക്ക് അറ്റ് വര്‍ക്ക് പ്ലേസ്'  എന്ന പേരിലാണ് യോഗയെ പ്രോത്സാഹിപ്പിക്കാനുള്ള ഈ പരിപാടി ആയുഷ് മന്ത്രാലയം അവതരിപ്പിച്ചത്. ജോലി സ്ഥലത്ത് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനും സമ്മര്‍ദം ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് നടപടിയെന്ന് ഉത്തരവില്‍ പറയുന്നു. ജീവനക്കാര്‍ ഓഫീസിലിരുന്ന് യോഗ ചെയ്യുന്നതിലൂടെ ഏറെ പ്രയോജനം ലഭിക്കും. ഇതുമൂലം ജീവനക്കാര്‍ക്ക് പുതിയ ഉന്മേഷം ലഭിക്കുമെന്നും ഉത്തരവില്‍ പറയുന്നു. 

'Y-Break@workplace  യോഗ അറ്റ് ചെയര്‍' നെ കുറിച്ച് അവബോധം ഉണ്ടാക്കാനും മറ്റ് ജീവനക്കാര്‍ക്കിടയിലേക്ക് പ്രചരിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. യോഗ അഭ്യസിക്കാനുള്ള യൂട്യൂബ് ലിങ്കും ആയുഷ് മന്ത്രാലയം നല്‍കിയിട്ടുണ്ട്. ഓഫീസിലും അവിടെയുള്ള കസേരയില്‍ ഇരുന്ന് ചെയ്യാന്‍ കഴിയുന്നതുമായ യോഗ അഭ്യാസങ്ങളാണ് വീഡിയോയില്‍ ഉള്ളത്. ശ്വസനരീതികള്‍, ധ്യാനം, ആസനങ്ങള്‍ എന്നിവയെ കുറിച്ചുള്ള ലളിതമായ യോഗ പരീശലീനവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

​സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now