
നൂറു കണക്കിന് പൻറുട്ടി ചക്കയുമായി കൃഷിമന്ത്രി നിയമസഭയിൽ, എംഎൽഎമാർക്കും ഉദ്യോഗസ്ഥർക്കും സമ്മാനിച്ചു
സഭാ സമ്മേളനത്തിനിടെ എല്ലാ കീഴ്വഴക്കങ്ങളും മറികടന്ന് മന്ത്രി എംഎൽഎമാർക്കും നിയമസഭാ ഉദ്യോഗസ്ഥർക്കും ചക്ക വിതരണം ചെയ്തു

ചെന്നൈ; നിയമസഭയിൽ സ്പെഷ്യൽ സമ്മാനവുമായാണ് തമിഴ്നാട് കൃഷിമന്ത്രി എംആർകെ പനീർശെൽവ എത്തിയത്. നൂറുകണക്കിന് പൻറുട്ടി ചക്കയുമായാണ് മന്ത്രി നിയമസഭയിൽ എത്തിയത്. സഭാ സമ്മേളനത്തിനിടെ എല്ലാ കീഴ്വഴക്കങ്ങളും മറികടന്ന് മന്ത്രി എംഎൽഎമാർക്കും നിയമസഭാ ഉദ്യോഗസ്ഥർക്കും ചക്ക വിതരണം ചെയ്തു.
തമിഴ്നാട്ടിൽ ഏറ്റവും അധികം ചക്ക വിളയുന്ന സ്ഥലമാണ് കടലൂർ ജില്ലയിലെ പൻറുട്ടി. ഇവിടെ നിന്നുള്ള രുചികരമായ ചക്കകളാണ് മന്ത്രി നിയമസഭയിൽ എത്തിച്ചത്. കൃഷിവകുപ്പിന്റെ ധനാഭ്യർത്ഥന ചർച്ചകൾക്ക് ഇടയിലാണ് എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ട് ചക്കവിതരണം നടത്തിയത്.
ഭരണപ്രതിപക്ഷ വ്യത്യാസം നോക്കാതെ എല്ലാ അംഗങ്ങൾക്കും ചക്കകൾ നൽകി. കൂടാതെ നിയമസഭയിലെ ഉദ്യോഗസ്ഥർക്കും ചക്ക നൽകുകയായിരുന്നു. എംഎൽഎമാരുടെ ഔദ്യോഗിക വസതിയിലേക്കും ചക്കകൾ എത്തിച്ചു. പൻറുട്ടി ചക്കയുടെ രുചി അറിയാവുന്ന പലരും കാത്തിരിക്കാൻ ക്ഷമയില്ലാതെ ചക്കകൾ വെട്ടിഭക്ഷിക്കുകയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി
ശ്വാസകോശത്തില്‍ മുഴ; ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ശസ്ത്രക്രിയ

വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം; യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അറസ്റ്റില്‍

ഫോർ ആയില്ല, പോരാത്തതിന് വിചിത്ര റണ്ണൗട്ടും! തിലക് വർമ 'ബ്ലണ്ടർ' (വിഡിയോ)


